ബംഗ്സാദേശ് ഉയര്‍ത്തിയ 304 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ 109 പന്തില്‍ 135 റണ്‍സടിച്ച റാസ 291 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ 127 പന്തില്‍ 117 റണ്‍സടിച്ച് ടീമിന്‍റെ വിജയശില്‍പിയായിരുന്നു. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും തിളങ്ങാനാവാതിരുന്നപ്പോള്‍ ബംഗ്ലാദേശ് മര്‍ദ്ദകന്‍ മാത്രമായി വിമര്‍ശകര്‍ റാസയെ ചിത്രീകരിച്ചു. എന്നാല്‍ ഇന്ത്യക്കെിരെയും തന്‍റെ ക്ലാസ് പുറത്തെടുത്ത റാസ കഴിഞ്ഞ ആറ് ഏകദിനങ്ങളില്‍ മൂന്നാം സെഞ്ചുറിയുമായി തന്‍റെ ക്ലാസ് ഒരിക്കല്‍ കൂടി തെളിയിച്ചു.
ഹരാരെ: ചേസിംഗില്‍ മാസ്റ്ററാണ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ വിറപ്പിച്ച സിക്കന്ദര്‍ റാസ എന്ന സിംബാബ്‌വെക്കാരന്‍. ഇന്ത്യക്ക് മുമ്പ് പര്യടനത്തിനെത്തിയ ബംഗ്ലാദേശിനെ വീഴ്ത്തി സിംബാബ്‌വെ പരമ്പര നേടി ചരിത്രനേട്ടം സ്വന്തമാക്കിയപ്പോള്‍ 36കാരനായ റാസയുടെ പ്രകടനമായിരുന്നു ശ്രദ്ധേയമായത്.
ബംഗ്സാദേശ് ഉയര്‍ത്തിയ 304 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ 109 പന്തില്‍ 135 റണ്‍സടിച്ച റാസ 291 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ 127 പന്തില്‍ 117 റണ്‍സടിച്ച് ടീമിന്‍റെ വിജയശില്‍പിയായിരുന്നു. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും സിക്കന്ദര്‍ റാസക്ക് തിളങ്ങാനായിരുന്നില്ല. സിംബാബ്‌വെ ആദ്യം ബാറ്റിംഗിനിറങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 12ഉം രണ്ടാം മത്സരത്തില്‍ 16ഉം റണ്‍സെടുത്ത് റാസ മടങ്ങിയപ്പോള്‍ ബംഗ്ലാദേശ് മര്‍ദ്ദകന്‍ മാത്രമായി വിമര്‍ശകര്‍ അദ്ദേഹത്തെ കണക്കാക്കി. എന്നാല്‍ ഇന്ത്യക്കെിരെ ചേസിംഗിന് അവസരം ലഭിച്ചപ്പോള്‍ തന്‍റെ ക്ലാസ് പുറത്തെടുത്ത റാസ കഴിഞ്ഞ ആറ് ഏകദിനങ്ങളില്‍ മൂന്നാം സെഞ്ചുറിയാണ് കുറിച്ചത്.
ഇന്ത്യക്കെതിരെ കൂറ്റന്‍ തോല്‍വിയുടെ വക്കില്‍ നിന്നാണ് റാസ ഒറ്റക്ക് സിംബാബ്‌വെയെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചത്. 87 പന്തില്‍ സെഞ്ചുറിയിലെത്തിയ റാസയെ ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ 49-ാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ പറന്നു പിടിച്ചില്ലായിരുന്നെങ്കില്‍ സിംബാബ്‌വെ ജയവുമായി മടങ്ങുമായിരുന്നു.
കഴിഞ്ഞ ഒരു ദശകമായി സിംബാബ്‌വെ ബാറ്റിംഗ് നിരയുടെ നട്ടെല്ലാണ് സിക്കന്ദര്‍ റാസയും സീന്‍ വില്യംസും. സിംബാബ്‌വെ നിരയിലെ ഏറ്റവും പരിചയ സമ്പന്നരായ ബാറ്റര്‍മാരും ഇവരാണ്. സിംബാബ്‌വെ കുപ്പായത്തില്‍ 120 ഏകദിനങ്ങളില്‍ കളിച്ച റാസ ആകെ നേടിയ ആറ് സെഞ്ചുറികളില്‍ മൂന്നും ഒരു മാസത്തിനിടെ ആയിരുന്നു. 120 ഏകദിനങ്ങളില്‍ ആറ് സെഞ്ചുറിയും 20 അര്‍ധസെഞ്ചുറിയും റാസ നേടിയിട്ടുണ്ട്.
