ഡല്‍ഹിക്കെതിരെ ടോസ് നഷ്ടമായിട്ടും കൊല്‍ക്കത്ത നായകന്‍ ശ്രേയസ് ഹാപ്പി! പൃഥ്വി മടങ്ങിയെത്തി, ഡല്‍ഹിക്കും മാറ്റം

By Web TeamFirst Published Apr 29, 2024, 7:31 PM IST
Highlights

കൊല്‍ക്കത്ത നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കും വൈഭവ് അറോറയും തിരിച്ചെത്തി. ഡല്‍ഹി നിരയില്‍ പൃഥ്വി ഷായും മടങ്ങിയെത്തി. ഇന്ന് ജയിച്ചാല്‍ ഡല്‍ഹിക്ക് 12 പോയിന്റോടെ രണ്ടാം സ്ഥാനത്തേക്ക് കയറാം.

കൊല്‍ക്കത്ത: ഐപിഎല്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ആതിഥേയരെ ബൗളിംഗിനയക്കുകയായിരുന്നു. ടോസ് നേടിയാല്‍ പന്തെടുക്കാനാണ് ആഗ്രഹിച്ചതിരുന്നതെന്ന് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വ്യക്തമാക്കി. കൊല്‍ക്കത്ത നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കും വൈഭവ് അറോറയും തിരിച്ചെത്തി. ഡല്‍ഹി നിരയില്‍ പൃഥ്വി ഷായും മടങ്ങിയെത്തി. ഇന്ന് ജയിച്ചാല്‍ ഡല്‍ഹിക്ക് 12 പോയിന്റോടെ രണ്ടാം സ്ഥാനത്തേക്ക് കയറാം. 10 പോയിന്റുമായി കൊല്‍ക്കത്തയാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്.  ജയിച്ചാലും കൊല്‍ക്കത്ത രണ്ടാമത് തുടരും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം... 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ഐപിഎല്ലിലെ മികച്ച നായകന്‍ സഞ്ജുവായിരിക്കാം! എന്നാല്‍ ലോകകപ്പില്‍ ഉപനായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത് പന്തിനെ

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ജെയ്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, അഭിഷേക് പോറല്‍, ഷായ് ഹോപ്പ്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റാസിഖ് ദാര്‍ സലാം, ലിസാഡ് വില്യംസ്, ഖലീല്‍ അഹമ്മദ്.

click me!