ചെന്നൈക്കതിരെ ജയിച്ചെങ്കിലും റിഷഭ് പന്തിന് പണി കിട്ടി! തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴയില്‍ മാത്രം ഒതുങ്ങില്ല

Published : Apr 01, 2024, 12:47 PM ISTUpdated : Apr 01, 2024, 02:16 PM IST
ചെന്നൈക്കതിരെ ജയിച്ചെങ്കിലും റിഷഭ് പന്തിന് പണി കിട്ടി! തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴയില്‍ മാത്രം ഒതുങ്ങില്ല

Synopsis

ഇതാദ്യമായിട്ടില്ല ഈ സീസണില്‍ ക്യാപ്റ്റന്‍ പിഴ ചുമത്തപ്പെടുന്നത്. നേരത്തെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ പിഴ ചുമത്തിയിരുന്നു.

വിശാഖപട്ടണം: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് 20 റണ്‍സിന് ജയിച്ചിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടാന്‍ സാധിച്ചത്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയ ഡല്‍ഹി ആദ്യ ജയമാണ് സ്വന്തമാക്കിയത്. 

ചെന്നൈക്കെതിരെ ജയിച്ചെങ്കിലും ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്തിന് തിരിച്ചടി നേരിട്ടു. ചെന്നൈക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന് പന്ത് പിഴയടയ്‌ക്കേണ്ടി വരും. മാച്ച് റഫഫി 12 ലക്ഷം രൂപയാണ് പന്തിന് പിഴ ശിക്ഷയായി വിധിച്ചത്. സീസണിലെ ആദ്യ തെറ്റായതുകൊണ്ടാണ് പന്തിന്റെ പിഴ ശിക്ഷ 12 ലക്ഷത്തില്‍ ഒതുങ്ങിയത്. തെറ്റ് ആവര്‍ത്തിച്ചാല്‍ താരത്തിന് ഒരു മത്സര വിലക്ക് നേരിടേണ്ടിവരും.

ഇതാദ്യമായിട്ടില്ല ഈ സീസണില്‍ ക്യാപ്റ്റന്‍ പിഴ ചുമത്തപ്പെടുന്നത്. നേരത്തെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ പിഴ ചുമത്തിയിരുന്നു. ഗില്ലിനും 12 ലക്ഷമാണ് പിഴ അടയ്‌ക്കേണ്ടി വന്നത്. മാത്രമല്ല, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റെടുത്തശേഷം ഫ്‌ലയിംഗ് കിസ് നല്‍കി യാത്രയയപ്പ് നല്‍കിയതിന് കൊല്‍ക്കത്ത പേസര്‍ ഹര്‍ഷിത് റാണക്ക് മാച്ച് റഫറി മാച്ച് ഫീയുടെ 60 ശതമാനം പിഴശിക്ഷ വിധിച്ചിരുന്നു.

ജോസ് ബട്‌ലര്‍ പുറത്തേക്ക്? മുംബൈക്കെതിരെ റോവ്മാന്‍ പവല്‍ രാജസ്ഥാന്‍ വേണ്ടി അരങ്ങേറുമോ? സാധ്യതാ ഇലവന്‍

സിഎസ്‌കെയ്‌ക്കെതിരെ പന്ത് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 32 പന്തില്‍ പുറത്താവാതെ 51 റണ്‍സാണ് പന്ത് നേടിയത്. താരത്തിനെ കൂടാതെ ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 52), പൃഥ്വി ഷാ (43) എന്നിവരുടെ ഇന്നിംഗ്സാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈക്ക് വേണ്ടി മതീഷ പതിരാന മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു ചെന്നൈക്ക്. അജിന്‍ക്യ രഹാനെ (30 പന്തില്‍ 45)  ഡാരില്‍ മിച്ചല്‍ (26 പന്തില്‍ 34), എം എസ് ധോണി് (16 പന്തില്‍ പുറത്താവാതെ 37) എന്നിവര്‍ മാത്രമാണ് ചെന്നൈക്ക് വേണ്ടി തിളങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍