പവര്‍ പ്ലേയില്‍ പതറി ഡല്‍ഹി, ഭുവനേശ്വറിന് രണ്ട് വിക്കറ്റ്! ആര്‍സിബി ഡ്രൈവിംഗ് സീറ്റില്‍

Published : Apr 10, 2025, 09:59 PM ISTUpdated : Apr 10, 2025, 10:02 PM IST
പവര്‍ പ്ലേയില്‍ പതറി ഡല്‍ഹി, ഭുവനേശ്വറിന് രണ്ട് വിക്കറ്റ്! ആര്‍സിബി ഡ്രൈവിംഗ് സീറ്റില്‍

Synopsis

ഫാഫ് ഡു പ്ലെസിസ് (2) ജേക്ക് ഫ്രേസര്‍-മകഗുര്‍ക് (7), അഭിഷേക് പോറല്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായ മത്സരത്തില്‍ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി കാപിറ്റല്‍സിന് മൂന്ന് വിക്കറ്റ് നഷ്ടം. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി ആറ് ഓവറില്‍ മൂന്നിന് 39 എന്ന നിലയിലാണ്. ഫാഫ് ഡു പ്ലെസിസ് (2) ജേക്ക് ഫ്രേസര്‍-മകഗുര്‍ക് (7), അഭിഷേക് പോറല്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. യഷ് ദയാലിന് ഒരു വിക്കറ്റുണ്ട്. കെ എല്‍ രാഹുല്‍ (14), അക്‌സര്‍ പട്ടേല്‍ (7) എന്നിവരാണ് ക്രീസില്‍. നേരത്തെ,  ആര്‍സിബിക്ക് വേണ്ടി ഫിലിപ് സാള്‍ട്ട് (17 പന്തില്‍ 37), ടിം ഡേവിഡ് (20 പന്തില്‍ 37) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് വേണ്ടി വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

സാള്‍ട്ടിനും ഡേവിഡിനും പുറമെ രജത് പടിധാര്‍ (23 പന്തില്‍ 25), വിരാട് കോലി (14 പന്തില്‍ 22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മികച്ച തുടക്കമായിരുന്നു ആര്‍സിബിക്ക്. ഒന്നാം വിക്കറ്റില്‍ സാള്‍ട്ട് - കോലി സഖ്യം 61 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ സാള്‍ട്ട് റണ്ണൗട്ടായത് ആര്‍സിബിക്ക് തിരിച്ചടിയായി. പവര്‍ പ്ലേ തീരും മുമ്പ് ദേവ്ദത്ത് പടിക്കലും (1) മടങ്ങി. എട്ട് പന്തുകള്‍ നേരിട്ട താരത്തെ മുകേഷ് കുമാര്‍ വീഴ്ത്തുകയായിരുന്നു. കോലിയും ലിയാം ലിവിംഗ്‌സ്റ്റണും (4), ജിതേഷ് ശര്‍മയും (3) കൃത്യമായ ഇടവേളകൡല്‍ വീണതോടെ ആര്‍സിബി അഞ്ചിന് 102 എന്ന നിലയിലായി. പിന്നാലെ പടിധാറും ക്രുനാല്‍ പാണ്ഡ്യയും (18) മടങ്ങി. തുടര്‍ന്ന് ടിം ഡേവിഡ് നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. ഭുവനേശ്വര്‍ കുമാര്‍ (1) പുറത്താവാതെ നിന്നു.

നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഡല്‍ഹി ഇറങ്ങിയത്. പരിക്ക് മാറി ഫാഫ് ഡു പ്ലെസിസ് തിരിച്ചെത്തി. സമീര്‍ റിസ്വി പുറത്തായി. ഫാഫ് വരുന്നതോടെ കെ എല്‍ രാഹുല്‍ വീണ്ടും മധ്യനിരയില്‍ കളിക്കും. ആര്‍സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോലി, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര് കുമാര്‍, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, ജെയ്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, മോഹിത് ശര്‍മ്മ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്