IPL 2022 : ഇഷാന്‍ കിഷന്റെ ബ്ലാസ്റ്റ്; ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച് സ്‌കോര്‍

Published : Mar 27, 2022, 05:21 PM IST
IPL 2022 : ഇഷാന്‍ കിഷന്റെ ബ്ലാസ്റ്റ്; ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച് സ്‌കോര്‍

Synopsis

മുംബൈ ബ്രാബോണ്‍ സ്റ്റഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. 48 പന്തില്‍ പുറത്താവാതെ 81 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് മുന്‍ ചാംപ്യന്മാരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഡല്‍ഹി കാപിറ്റല്‍സിനെതിരായ (Delhi Capitals) മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) മികച്ച സ്‌കോര്‍. മുംബൈ ബ്രാബോണ്‍ സ്റ്റഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. 48 പന്തില്‍ പുറത്താവാതെ 81 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് മുന്‍ ചാംപ്യന്മാരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (41) മികച്ച പ്രകടനം പുറത്തെടുത്തു. കുല്‍ദീപ് യാദവ് ഡല്‍ഹിക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

തകര്‍പ്പന്‍ തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. രോഹിത്- കിഷന്‍ സഖ്യം ആദ്യ വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാല് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. എന്നാല്‍ കുല്‍ദീപിനെതിരെ കൂറ്റനടിക്ക് ശ്രമിച്ചപ്പോള്‍ രോഹിത്തിന് പിഴിച്ചു. റോവ്മാന്‍ പലവലിന് ക്യാച്ച്. വ്യക്തിഗത സ്‌കോര്‍ 25ല്‍ നില്‍ക്കെ രോഹിത്തിനെ ഠാക്കൂര്‍ വിട്ടുകളഞ്ഞിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ അന്‍മോല്‍പ്രീത് സിംഗ് (8) നിരാശപ്പെടുത്തി. ഇത്തവണയും കുല്‍ദീപാണ് വിക്കറ്റെടുത്തത്. ലോംഗ് ഓഫില്‍ ലളിത് യാദവിന് ക്യാച്ച്.

നാലാമനായി ക്രീസിലെത്തിയ തിലക് വര്‍മ (15 പന്തില്‍ 22) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇഷാനൊപ്പം 34 റണ്‍സാണ് ഇന്ത്യയുടെ അണ്ടര്‍ 19 താരം കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഖലീല്‍ അഹമ്മദിന്റെ സ്ലോ ബൗണ്‍സര്‍ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ തേര്‍ഡ് മാനില്‍ പൃഥ്വി ഷായ്ക്ക് ക്യാച്ച് നല്‍കി. കീറണ്‍ പൊള്ളാര്‍ഡിന് (3) ആറ് പന്ത് മാത്രമായിരുന്നു ആയുസ്. മിഡ്‌വിക്കറ്റില്‍ ടിം സീഫെര്‍ട്ടിന്റെ തകര്‍പ്പന്‍ ഡൈവിംഗ് കാച്ച്.  

തുടര്‍ന്ന് ക്രീസിലെത്തിയ ടിം ഡേവിഡിനും (12) അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. ഖലീലാണ് താരത്തെ പറഞ്ഞയച്ചത്. റണ്‍നിരക്ക് കൂട്ടാനുള്ള തിടുക്കത്തില്‍ അദ്ദേഹം മന്‍ദീപ് സിംഗിന് ക്യാച്ച് നല്‍കി. എന്നാല്‍ അവസാന ഓവറില്‍ കിഷന്‍ നടത്തിയ പോരാട്ടം  മുംബൈയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. രണ്ട് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. ഡാനിയേല്‍ സാംസ് (7) പുറത്താവാതെ നിന്നു. 

ഠാക്കൂര്‍ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി. കമലേഷ് നാഗര്‍കോട്ടി രണ്ട് ഓവറില്‍ 29 റണ്‍സും അക്‌സര്‍ പട്ടേല്‍ നാല് ഓവറില്‍ 40 റണ്‍സും വിട്ടുകൊടുത്തു. നേരത്തെ, മലയാളി പേസര്‍ ബേസില്‍ തമ്പിയെ പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് മുംബൈ ഇറങ്ങിയത്. അതേസമയം, പരിക്കില്‍ നിന്നും പൂര്‍ണ മുക്തനാവാത്ത സൂര്യകുമാര്‍ യാദവിന് ടീമില്‍ ഇടം കണ്ടെത്താനായില്ല. 

കീറണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയേല്‍ സാംസ്, തൈമല്‍ മില്‍സ് എന്നിവരാണ് മുംബൈയുടെ വിദേശതാരങ്ങള്‍. ടിം സീഫെര്‍ട്ട്, റോവ്മാന്‍ പവല്‍ എന്നിവരെ മാത്രമാണ് വിദേശതാരങ്ങളായി ടീമില്‍ ഉള്‍പ്പെടുത്തിയത്. 

ഡല്‍ഹി കാപിറ്റല്‍സ് : പൃഥ്വി ഷാ, ടിം സീഫെര്‍ട്ട്, മന്‍ദീപ് സിംഗ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, കമലേഷ് നാഗര്‍കോട്ടി, 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, അന്‍മോല്‍പ്രീത് സിംഗ്, കീറണ്‍ പൊള്ളാര്‍ഡ്, ടീം ഡേവിഡ്, ഡാനിയേല്‍ സാംസ്, മുരുകന്‍ അശ്വിന്‍, തൈമല്‍ മില്‍സ്, ജസ്പ്രിത് ബുമ്ര, ബേസില്‍ തമ്പി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ലോകകപ്പിന്‍റെ താരമായിട്ടും സഞ്ജുവിനെ നൈസായി ഒഴിവാക്കി'?, ലോകകപ്പ് ഫോട്ടോ പങ്കുവെച്ച ഗില്ലിനെതിരെ വിമര്‍ശനവുമായി ആരാധകര്‍
പാക് താരം അബ്രാർ അഹമ്മദിനെ സ്വന്തമാക്കി സൺറൈസേഴ്സ്; സോഷ്യൽ മീഡിയയിൽ കാവ്യ മാരനെതിരെ ആരാധകരോഷം