Latest Videos

അടിയുടെ പൊടിപൂരവുമായി മക്‌ഗുര്‍കും പോറലും; ഡല്‍ഹിക്കെതിരെ രാജസ്ഥാന് 222 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published May 7, 2024, 9:18 PM IST
Highlights

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഡല്‍ഹിക്കായി മക്‌ഗുര്‍ക് വെടിക്കെട്ട് പുരക്ക് തീ കൊളുത്തി.ആദ്യ മൂന്നോവറില്‍ 31 റണ്‍സ് നേടിയ ഡല്‍ഹിക്കായി നാലാം ഓവറില്‍ ആവേശ് ഖാനെതിരെ 28 റണ്‍സടിച്ച മക്‌ഗുര്‍ക് 19 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി.

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 222 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഓപ്പണര്‍മാരായ ജേക് ഫ്രേസര്‍  ജേക് ഫ്രേസര്‍ മക്‌ഗുര്‍കിന്‍റെയും അഭഷേക് പോറലിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. മക്‌ഗുര്‍ക് 20 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ അഭിഷേക് പോറല്‍ 36 പന്തില്‍ 65 റണ്‍സെടുത്ത് ഡല്‍ഹിയുടെ ടോപ് സ്കോററായി. ക്യാപ്റ്റന്‍ റിഷഭ് പന്ത്(15) നിരാശപ്പെടുത്തിയപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ട്രൈസ്റ്റന്‍ സ്റ്റബ്സ്(20 പന്തില്‍ 41) ആണ് ഡല്‍ഹി സ്കോര്‍ റണ്‍സിലെത്തിച്ചത്. രാജസ്ഥാനു വേണ്ടി അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു.

അടിപൂരം

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഡല്‍ഹിക്കായി മക്‌ഗുര്‍ക് വെടിക്കെട്ട് പുരക്ക് തീ കൊളുത്തി.ആദ്യ മൂന്നോവറില്‍ 31 റണ്‍സ് നേടിയ ഡല്‍ഹിക്കായി നാലാം ഓവറില്‍ ആവേശ് ഖാനെതിരെ 28 റണ്‍സടിച്ച മക്‌ഗുര്‍ക് 19 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. ഫിഫ്റ്റി അടിച്ചതിന് പിന്നാലെ അശ്വിന്‍റെ ഫുള്‍ടോസില്‍ മക്‌ഗുര്‍ക് പുറത്തായെങ്കിലും രാജസ്ഥാന് ആശ്വസിക്കാന്‍ വകയുണ്ടായില്ല. മക്‌ഗുര്‍കില്‍ നിന്ന് ആക്രമണം ഏറ്റെടുത്ത അഭിഷേക് പോറല്‍ പവര്‍ പ്ലേയില്‍ ഡല്‍ഹിയെ 78 റണ്‍സിലെത്തിച്ചു. ഇതിനിടെ ഷായ് ഹോപ്പ്(1) റണ്ണൗട്ടായി. ഒമ്പതാം ഓവറില്‍ ഡല്‍ഹിയെ 100 കടത്തി പോറല്‍ 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.

Now this is how you play T20 cricket 💥 pic.twitter.com/wJxxvhKdLe

— JioCinema (@JioCinema)

അക്സര്‍ പട്ടേലിനെ(15)യും അഭിഷേക് പോറലിനെയും മടക്കി അശ്വിനും റിഷഭ് പന്തിനെ(15) മടക്കി ചാഹലും ഡല്‍ഹിയെ പിടിച്ചു കെട്ടാന്‍ നോക്കിയെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ട്രൈസ്റ്റന്‍ സ്റ്റബ്സ്(20 പന്തില്‍ 41) ഡല്‍ഹിയെ 200 കടത്തി. സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സുകള്‍ പറത്തിയ സ്റ്റബ്സിനെ സന്ദീപ് തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും കുല്‍ദീപ് യാദവും(2 പന്തില്‍ 5*) റാസിക് ദാര്‍ സലാമും( 3 പന്തില്‍ 9) ചേര്‍ന്ന് ഡല്‍ഹിയെ 221 റണ്‍സിലെത്തിച്ചു. രാജസ്ഥാനുവേണ്ടി അശ്വിന്‍ നാലോവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ട്രെന്‍റ് ബോള്‍ട്ട് നാലോവറില്‍ 48 റണ്‍സിനും സന്ദീപ് ശര്‍മ നാലോവറില്‍ 42 റണ്‍സിനും ചാഹല്‍ നാലോവറില്‍ 48 റണ്‍സിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!