Latest Videos

ആദ്യ സീസൺ കളിക്കാനെത്തിയ പയ്യന്‍സ്, സകല അടിവീരൻമാരും ഇവന് പിന്നിൽ; ഐപിഎല്ലില്‍ മറ്റാർക്കുമില്ല; റെക്കോര്‍ഡ്

By Web TeamFirst Published May 7, 2024, 8:59 PM IST
Highlights

രാജസ്ഥാനെതിരെ 19 പന്തിലാണ് മക്‌ഗുര്‍ക് അര്‍ധസെഞ്ചുറി തികച്ചത്. നേരത്തെ ഈ സീസണില്‍ രണ്ട് തവണ 15 പന്തില്‍ മക്‌ഗുര്‍ക് അര്‍ധസെഞ്ചുറി തികച്ചിരുന്നു. ഇതോടെ ഡല്‍ഹിക്കായി അതിവേഗ ഫിഫ്റ്റി അടിക്കുന്ന താരമെന്ന റെക്കോര്‍ഡും മക്‌ഗുര്‍ക് സ്വന്തമാക്കിയിരുന്നു.

ദില്ലി: ഐപിഎല്‍ ചരിത്രത്തിലെ ബിഗ് ഹിറ്റര്‍മാരെയെല്ലാം ഒറ്റ സീസണിലെ വെടിക്കെട്ട് ബാറ്റിംഗില്‍ പിന്നിലാക്കി ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ യുവ ഓപ്പണര്‍ ജേക് ഫ്രേസര്‍ മക്ഗുര്‍ക്. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ 19 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ മക്‌ഗുര്‍ക് ഐപിഎല്ലില്‍ 20 പന്തില്‍ താഴെ മൂന്ന് തവണ അര്‍ധസെഞ്ചുറി തികക്കുന്ന ആദ്യ ബാറ്ററായി. രണ്ട് തവണ ഈ നേട്ടത്തിലെത്തിയ ഐപിഎല്ലിലെ വമ്പന്‍ അടിക്കാരായ യശസ്വി ജയ്സ്വാള്‍, നിക്കോളാസ് പുരാന്‍, ഇഷാന്‍ കിഷന്‍, സുനില്‍ നരെയ്ന്‍, കെയ്റോണ്‍ പൊള്ളാര്‍ഡ്, ട്രാവിസ് ഹെഡ്, കെ എല്‍ രാഹുല്‍ എന്നിവരെയാണ് ആദ്യ സീസണിലെ വെടിക്കെട്ട് ബാറ്റിംഗിലൂടെ മക്‌ഗുര്‍ക് പിന്നിലാക്കിയത്.

രാജസ്ഥാനെതിരെ 19 പന്തിലാണ് മക്‌ഗുര്‍ക് അര്‍ധസെഞ്ചുറി തികച്ചത്. നേരത്തെ ഈ സീസണില്‍ രണ്ട് തവണ 15 പന്തില്‍ മക്‌ഗുര്‍ക് അര്‍ധസെഞ്ചുറി തികച്ചിരുന്നു. ഇതോടെ ഡല്‍ഹിക്കായി അതിവേഗ ഫിഫ്റ്റി അടിക്കുന്ന താരമെന്ന റെക്കോര്‍ഡും മക്‌ഗുര്‍ക് സ്വന്തമാക്കിയിരുന്നു.  മുംബൈ ഇന്ത്യന്‍സിനെതിരെയും സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുമാണ് മക്‌ഗുര്‍ക് 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചത്. 2016ല്‍ ഡല്‍ഹിക്കായി 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിട്ടുള്ള ക്രിസ് മോറിസിന്‍റെ റെക്കോര്‍ഡാണ് മക്‌ഗുര്‍ക് തകര്‍ത്തത്.

രോഹിത്തോ കോലിയോ ഒന്നുമല്ല, ലോകകപ്പില്‍ എതിരാളികള്‍ ഭയക്കുന്ന രണ്ട് ഇന്ത്യൻ താരങ്ങളെക്കുറിച്ച് രവി ശാസ്ത്രി

ഈ സീസണില്‍ ആദ്യ മത്സരങ്ങളില്‍ മധ്യനിരയിലിറങ്ങിയ മക്‌ഗുര്‍ക് പിന്നീട് ഓപ്പണറായതോടെയാണ് എതിരാളികളുടെ പേടിസ്വപ്നമായത്. സീസണില്‍ പവര്‍പ്ലേയില്‍ നേരിട്ട 96 പന്തുകളില്‍ 255.2 സ്ട്രൈക്ക് റേറ്റില്‍ 61.2 ശരാശരിയില്‍ 245 റണ്‍സാണ് മക്‌ഗുര്‍ക് അടിച്ചു കൂട്ടിയത്. പവര്‍പ്ലേയില്‍ മാത്രം 29 ഫോറും 19 സിക്സും മക്‌ഗുര്‍ക് പറത്തി.

Now this is how you play T20 cricket 💥 pic.twitter.com/wJxxvhKdLe

— JioCinema (@JioCinema)

സീസണില്‍ ഇത് രണ്ടാം തവണയാണ് മക്‌ഗുര്‍ക് പവര്‍പ്ലേയില്‍ തന്നെ അര്‍ധസെഞ്ചുറി തികക്കുന്നത്. നേരത്തെ മുംബൈ ഇന്ത്യന്‍സിനെതിരെയ 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച മക്‌ഗുര്‍ക് 24 പന്തില്‍ 74 റണ്‍സെടുത്തുപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച മക്‌ഗുര്‍ക് 20 പന്തില്‍ 50 റണ്‍സെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!