Latest Videos

ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ടോസ് നഷ്ടം! മലയാളി പേസര്‍ ഗുജറാത്തിനായി അരങ്ങേറ്റം നടത്തും

By Web TeamFirst Published Apr 17, 2024, 7:10 PM IST
Highlights

അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാനെതിരെ കളിച്ച ടീമില്‍ മാറ്റം വരുത്തിയാണ് ഗുജറാത്ത് ഇറങ്ങുന്നത്. ഡേവിഡ് മില്ലര്‍ ടീമില്‍ തിരിച്ചെത്തി. മലയാളി പേസര്‍ സന്ദീപ് വാര്യറും ടീമിലുണ്ട്. ഡല്‍ഹി അതേ ടീമിനെ നിലനിര്‍ത്തിയിട്ടുണ്ടെന്ന് റിഷഭ് ടോസ് സമയത്ത് വ്യക്തമാക്കി. 

ഇരു ടീമുകളുടേയു പ്ലേയിംഗ് ഇലവന്‍ അറിയാം..

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, സന്ദീപ് വാര്യര്‍.

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഷായ് ഹോപ്പ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, സുമിത് കുമാര്‍, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ. 

യുവനായകന്‍മാര്‍ക്ക് കീഴില്‍ താളം കണ്ടെത്താന്‍ പാടുപെടുന്ന രണ്ട് ടീമുകളാണ് ഗുജറാത്തും ഡല്‍ഹിയും. ആറ് കളിയില്‍ ഗില്ലിന്റെ ഗുജറാത്തിന് മൂന്നുവീതം ജയവും തോല്‍വിയും. പന്തിന്റെ ഡല്‍ഹി ആറില്‍ നാലിലും തോറ്റു. രാജസ്ഥാന്‍ റോയല്‍സിനെ അവസാന പന്തില്‍ മറികടന്ന ആവേശത്തിലാണ് ഗുജറാത്ത്. ലഖ്‌നൗവിനെ പൊട്ടിച്ച ആത്മവിശ്വാസത്തില്‍ ഡല്‍ഹിയും. 

ബൗളിംഗാണ് ഇരുടീമിന്റെയും ആശങ്ക. ബാറ്റിംഗില്‍ ഗുജറാത്തിനാണ് മേല്‍ക്കൈ. മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ ഗുജറാത്തിന്റെ പേസ് ബാറ്ററിക്ക് ചാര്‍ജില്ല. റണ്‍ നിയന്ത്രിക്കുന്നുണ്ടെങ്കിലും റാഷിദ് ഖാന് പഴയപോലെ വിക്കറ്റ് വീഴ്ത്തനാവുന്നില്ല. സ്പിന്നര്‍ കുല്‍ദീപ് യാദവ് പരിക്കുമാറി തിരിച്ചെത്തിയത് മാത്രമാണ് ഡല്‍ഹിയുടെ ആശ്വാസം. വിക്കറ്റ് കീപ്പറായി ടീമിലെത്താന്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ പന്തിന് വലിയ സ്‌കോറുകള്‍ വേണം. ഡേവിഡ് വാര്‍ണര്‍ നല്‍കുന്ന തുടക്കവും നിര്‍ണായകം. ഇരുടീമും ഏറ്റുമുട്ടിയത് മൂന്ന് കളിയില്‍. ഗുജറാത്ത് രണ്ടിലും ഡല്‍ഹി ഒന്നിലും ജയിച്ചു.

click me!