അഞ്ച് വിക്കറ്റ് നഷ്ടം, കമ്മിന്‍സിന് മൂന്ന് വിക്കറ്റ്! ഹൈദരബാദിനെതിരെ ഡല്‍ഹിക്ക് ബാറ്റിംഗ് തകര്‍ച്ച

Published : May 05, 2025, 08:19 PM IST
അഞ്ച് വിക്കറ്റ് നഷ്ടം, കമ്മിന്‍സിന് മൂന്ന് വിക്കറ്റ്! ഹൈദരബാദിനെതിരെ ഡല്‍ഹിക്ക് ബാറ്റിംഗ് തകര്‍ച്ച

Synopsis

മൂന്ന് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് ഡല്‍ഹിയെ തകര്‍ത്തത്.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ അഞ്ചിന് 30 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് ഡല്‍ഹിയെ തകര്‍ത്തത്. വിപ്രജ് നിഗം (1), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (1) എന്നിവരാണ് ക്രീസില്‍. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങിയത്. മലയാളി താരം സച്ചിന്‍ ബേബി ഹൈദരാബാദിന്റെ പ്ലേയിംഗ് ഇലവനിലെത്തി. അഭിനവ് മനോഹറും ടീമിലുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി, കാമിന്ദു മെന്‍ഡിസ് എന്നിവരാണ് പുറത്തായത്. മുഹമ്മദ് ഷമി ഇംപാക്റ്റ് സബുകളുടെ നിരയിലാണുള്ളത്. ഡല്‍ഹി ഒരു മാറ്റം വരുത്തി. മുകേഷ് കുമാറിന് പകരം ടി നടരാജന്‍ ടീമിലെത്തി. 

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഡല്‍ഹിക്ക്. ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് കമ്മിന്‍സാണ്. ക്യാച്ചെടുത്തത് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ കരുണ്‍ നായരുടെ (0) വിക്കറ്റ് ഡല്‍ഹിക്ക് നഷ്ടമായി. പിന്നാലെ ഫാഫ് ഡു പ്ലെസിസും (3), അഭിഷേഖ് പോറലും (8) മടങ്ങി. പവര്‍ പ്ലേയ്ക്ക് തൊട്ടുമുമ്പ് അക്‌സര്‍ പട്ടേലിനെ, ഹര്‍ഷല്‍ പട്ടേല്‍ മടക്കി. കമ്മിന്‍സിനായിരുന്നു ക്യാച്ച്. കെ എല്‍ രാഹുലിനെ (10) ജയദേവ് ഉനദ്കട്ടും മടക്കിയതോടെ ഡല്‍ഹി അഞ്ചിന് 29 എന്ന നിലയിലാണ്. കിഷനായിരുന്നു ക്യാച്ച്. മത്സരത്തില്‍ കിഷന്റെ നാലാം ക്യാച്ചായിരുന്നു ഇത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, ഹെന്റിച്ച് ക്ലാസെന്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനദ്കട്ട്, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ.

ഇംപാക്റ്റ് സബ്‌സ്: ട്രാവിസ് ഹെഡ്, ഹാര്‍ഷ് ദുബെ, രാഹുല്‍ ചഹാര്‍, വിയാന്‍ മുള്‍ഡര്‍, മുഹമ്മദ് ഷമി.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, കരുണ് നായര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, ടി നടരാജന്‍.

ഇംപാക്റ്റ് സബ്‌സ്: അശുതോഷ് ശര്‍മ്മ, ജെയ്ക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്, സമീര്‍ റിസ്വി, മുകേഷ് കുമാര്‍, മോഹിത് ശര്‍മ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഈഡൻ കീഴടക്കി 'ഓറഞ്ച് ആർമി'; കൊൽക്കത്തയെ തകർത്തെറിഞ്ഞ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം
'7 വർഷം അവര്‍ക്കായി കളിച്ചിട്ടും അവനെ അവഗണിച്ചു', അഭിഷേക് ശർമയെ ക്യാപ്റ്റനാക്കാത്തതിൽ തുറന്നടിച്ച് യുവരാജ്