വിരാട് കോലിയുടെ 'അല്‍ഗോരിതം' തിയറിയെ കളിയാക്കി ഡല്‍ഹി പോലീസ്; ക്യാമറയില്‍ കുടുങ്ങിയാല്‍ പിഴ വീഴും

Published : May 06, 2025, 03:00 PM ISTUpdated : May 06, 2025, 04:24 PM IST
വിരാട് കോലിയുടെ 'അല്‍ഗോരിതം' തിയറിയെ കളിയാക്കി ഡല്‍ഹി പോലീസ്; ക്യാമറയില്‍ കുടുങ്ങിയാല്‍ പിഴ വീഴും

Synopsis

ആദ്യം പോസ്റ്റിനെ പതിവു പോസാറ്റായാണ് കണ്ടെതങ്കിലും പിന്നീടാണ് വിരാട് കോലിയുടെ അടുത്തകാലത്തെ അല്‍ഗോരിതം തിയറിയുമായി അതിന് ബന്ധമുണ്ടെന്ന് ആരാധകര്‍ തിരിച്ചറിഞ്ഞത്.

ദില്ലി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലി നടി അവനീത് കൗറിന്‍റെ ഫോട്ടോ ലൈക്ക് ചൊല്ലിയതിനെ ട്രോളി ഡല്‍ഹി പൊലീസ്. ട്രാഫിക് ബോധവല്‍ക്കരണ സന്ദേശത്തിലാണ് ഡല്‍ഹി പൊലിസ് കോലിയുടെ അല്‍ഗോരിതം തിയറിയെ കളിയാക്കി സോഷ്യൽ മീഡിയ പോസ്റ്റിട്ടത്.

ഒരുകാര്യം ഞങ്ങള്‍ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ ക്യാമറകള്‍ പരിശോധിക്കുമ്പോള്‍ അതിന്‍റെ അല്‍ഗോരിതത്തില്‍ പല ഇടപെടലുകളും നടന്നതായി കാണുന്നു. അത് അമിതവേഗത്തില്‍ പോകുന്നവരെയും ഗതാഗത നിയമം ലംഘിക്കുന്നവരെയും ശിക്ഷിക്കാനുള്ളതാണ്. പൊതുനിരത്തിലെ അമിത വേഗതയും അഭ്യാസങ്ങളും നടത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് അറിയിക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നായിരുന്നു ഡല്‍ഹി പൊലീസിന്‍റെ പോസ്റ്റ്.

ആദ്യം പോസ്റ്റിനെ പതിവു പോസാറ്റായാണ് കണ്ടെതങ്കിലും പിന്നീടാണ് വിരാട് കോലിയുടെ അടുത്തകാലത്തെ അല്‍ഗോരിതം തിയറിയുമായി അതിന് ബന്ധമുണ്ടെന്ന് ആരാധകര്‍ തിരിച്ചറിഞ്ഞത്. അവനീത് കൗറിന്‍റെ ഫോട്ടോ ലൈക് ചെയ്തത് വിവാദമായപ്പോള്‍ തന്‍റെ ഫീഡ് ക്ലിയർ ചെയ്യുമ്പോൾ, അൽഗോരിതം തെറ്റായി ലൈക് രജിസ്റ്റർ ചെയ്തിരിക്കാമെന്ന് തോന്നുന്നു... അതിന് പിന്നിൽ മറ്റൊരു ഉദ്ദേശ്യവുമില്ലായിരുന്നു എന്നായിരുന്നു വിരാട് കോലിയുടെ മറുപടി.

ഇതിന് പിന്നാലെ വിരാട് കോലിയുടെ അല്‍ഗോരിതം തിയറിയെ കളിയാക്കി ഗായകന്‍ രാഹുല്‍ വൈദ്യ തമാശ വീഡിയോ ചെയ്യുകയും വിരാട് കോലി തന്നെ ബ്ലോക്ക് ചെയ്തതായി അറിയിക്കുകയും ചെയ്തിരുന്നു. അല്‍ഗോരിതമാകും ഇത്തവണയും കോലിയെ ചതിച്ചതെന്നായിരുന്നു വൈദ്യയുടെ പ്രതികരണം. കരിയറിലെ ഒരു ഘട്ടത്തില്‍ ആ‍ർസിബി വിടുന്നതിനെക്കുറിച്ചുപോലും താന്‍ ചിന്തിച്ചിരുന്നുവെന്ന് കോലി ആര്‍സിബി പോഡ്കാസ്റ്റില്‍ ഇന്ന് പറഞ്ഞിരുന്നു. 2016 നും 2019 നും ഇടയിലുള്ള തന്‍റെ കരിയറിലെ ദുഷ്‌കരമായ ഘട്ടത്തെക്കുറിച്ചും മായന്തി ലാംഗറുമായുള്ള പോ‍ഡ്കാസ്റ്റില്‍ കോലി മനസുതുറന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ