
ദില്ലി: ബിസിസിഐയുടെ ഇടക്കാല സെക്രട്ടറിയായി ദേവജിത് സൈക്കിയയെ നിയമിച്ചു. ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നിയാണ് ദേവജിത് സൈക്കിയയെ ഇടക്കാല സെക്രട്ടറിയായി നിയമിച്ചത്. നിലവിലെ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസി ചെയർമാൻ ആയ ഒഴിവിലാണ് പുതിയ നിയമനം. ഇടക്കാല സെക്രട്ടറി ആയതോടെ സൈക്കിയ ഐസിസിയിലെ ബിസിസിഐ പ്രതിനിധിയും ആകും. 2025 സെപ്റ്റംബറിലെ ബിസിസിഐ തെരഞ്ഞെടുപ്പ് വരെ സൈക്കിയ തൽസ്ഥാനത്ത് തുടര്‍ന്നേക്കും. അസം സ്വദേശി ആയ സൈക്കിയ ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ആയിരുന്നു.
ഐസിസി തലപ്പത്ത് ജയ് ഷാ, ചെയർമാൻ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!