
മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ നാലാം ഏകദിനത്തില്‍ കെ.എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവര്‍ക്ക് അവസരമൊരുങ്ങും. കൂടാതെ മറ്റു ചില മാറ്റങ്ങള്‍ക്കും സാധ്യത. എന്നാല്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന മറ്റൊരു താരം അമ്പാട്ടി റായുഡുവിന് വീണ്ടും ഒരവസരം കൂടി നല്‍കിയേക്കും. റാഞ്ചിയെ മത്സരത്തിന് ശേഷം ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്ന് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിക്ക് വിശ്രമം അനുവദിച്ചിരുന്നു. ധോണിക്ക് പകരം പന്ത് ഗ്ലൗസണിയും. ദിനേശ് കാര്‍ത്തികിനെ മറികടന്നാണ് പന്ത് ടീമില്‍ ഇടം പിടിച്ചത്. ഇന്ത്യന്‍ ഓപ്പണ്‍ ശിഖര്‍ ധവാന്‍ വിമര്‍ശനത്തിന്റെ മുള്‍മുനയിലാണ്. അവസാന 17 ഇന്നിങ്‌സുകളില്‍ രണ്ട് തവണ മാത്രമാണ് താരം 50ല്‍ അധികം റണ്‍സ് സ്‌കോര്‍ ചെയ്തത്. ധവാന് പകരം മൊഹാലിയില്‍ രാഹുലിനെ പരിഗണിച്ചേക്കും.
പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടീമിലേക്കും തിരിച്ചെത്തും. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരില്‍ ഒരാള്‍ക്ക് വിശ്രമം അനുവദിക്കും. ഷമിക്ക് റാഞ്ചിയിലെ മത്സരത്തിനിടെ ചെറിയ പരിക്കേറ്റിരുന്നു. അതുക്കൊണ്ട് തന്നെ ഷമി വിശ്രമം നല്‍കാനാണ് സാധ്യത. സ്പിന്‍ വകുപ്പില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയക്ക് പകരം യൂസ്‌വേന്ദ്ര ചാഹല്‍ ടീമില്‍ തിരിച്ചെത്തിയേക്കും. നാളെ മൊഹാലിയില്‍ നടക്കുന്ന ഏകദിനത്തിനുള്ള സാധ്യത ടീം ഇങ്ങനെ.
കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), അമ്പാട്ടി റായുഡു, വിജയ് ശങ്കര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസപ്രീത് ബുംറ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!