
റാഞ്ചി: ലോകകപ്പിന് ടീമിനെ ഒരുക്കാന്‍ ഇന്ത്യക്ക് ലഭിക്കുന്ന അവസാന അവസരമാണ് ഓസീസിനെതിരായ ഏകദിന പരമ്പര. താരങ്ങളുടെ സ്ഥാനങ്ങളില്‍ ഇന്ത്യക്ക് ഇപ്പോഴും ആശയകുഴപ്പം തീര്‍ന്നിട്ടില്ല. അതിലൊന്നാണ് അമ്പാട്ടി റായുഡുവിന്റെ നാലാം സ്ഥാനം. താരത്തിന് മൂന്ന് അവസരങ്ങള്‍ ലഭിച്ചിട്ടും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. മൂന്ന് ഏകദിനങ്ങളില്‍ 13, 18, 2 എന്നിങ്ങനെയായിരുന്നു റായുഡുവിന്റെ സ്‌കോര്‍. ഇതോടെ താരത്തെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് മുറവിളി ഉയര്‍ന്നു. ടീമില്‍ താരത്തിന്റെ സ്ഥാനം ചോദ്യം ചെയ്തുവന്ന ചില ട്വീറ്റുകള്‍ വായിക്കാം..
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!