
രാജ്‌കോട്ട്: നാളെ ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായകമായ മൂന്നാം ഏകദിനത്തിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി സമ്മാനിച്ച സൂപ്പര്‍ താരങ്ങളുടെ പരിക്ക്. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവരുടെ പരിക്കാണ് ഇന്ത്യയെ അലട്ടുന്നത്. രാജ്‌കോട്ടില്‍ നടന്ന രണ്ടാം മത്സരത്തിനിടെയാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ബാറ്റ് ചെയ്യുമ്പോഴായിരുന്നു ധവാന് പരിക്കേറ്റത്. രോഹത്തിനാവട്ടെ ഫീല്‍ഡിങ്ങിനിടെ പരിക്കേല്‍ക്കുകയായിരുന്നു.
ഫീല്‍ഡിങ്ങിനിടെ 43ാം ഓവറില്‍ ഒരു ബൗണ്ടറി തടയുമ്പോഴാണ് രോഹിത്തിന്റെ ഇടത് തോളിന് പരിക്കേറ്റത്. പിന്നാലെ ഫിസിയോക്കൊപ്പം താരം ഗ്രൗണ്ട് വിടുകയായിരുന്നു. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്ന് മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കി. ബാറ്റിങ്ങിനിടെയാണ് ധവാന് പരിക്കേല്‍ക്കുന്നത്. താരത്തിന്റെ വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെ നേരിടുമ്പോഴാണ് ധവാന് പരിക്കേല്‍ക്കുന്നത്. ധവാന്‍ ഫീല്‍ഡിംഗിനിറങ്ങിയിരുന്നില്ല. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ധവാന് നാല് റണ്‍സ് അകലെയാണ് സെഞ്ചുറി നഷ്ടമായത്. ധവാന്‍ സുഖമായിരിക്കുന്നുവെന്നാണ് മത്സരശേഷം ടീം മാനേജ്‌മെന്റ് അറിയിച്ചത്. കാലിനേറ്റ പരിക്കിന് ശേഷം തിരിച്ചെത്തിയ ധവാന്‍ ആദ്യ ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!