എന്തുകൊണ്ട് ധോണി ഇപ്പോഴും അഭിവാജ്യ ഘടകം; ഉത്തരവുമായി സഹതാരം

Published : Mar 11, 2019, 06:56 PM ISTUpdated : Mar 11, 2019, 07:01 PM IST
എന്തുകൊണ്ട് ധോണി ഇപ്പോഴും അഭിവാജ്യ ഘടകം; ഉത്തരവുമായി സഹതാരം

Synopsis

പ്രായം 37 പിന്നിട്ടെങ്കിലും ധോണി വിക്കറ്റിന് പിന്നിലും മുന്നിലും പഴയ ഊര്‍ജം നിലനിര്‍ത്തുന്നതാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ടീമിനെ സന്തോഷിപ്പിക്കുന്നത്. 

ചെന്നൈ: ഐ പി എല്ലാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എം എസ് ധോണിയുടെ മുന്നിലുള്ള അടുത്ത അങ്കം. പ്രായം 37 പിന്നിട്ടെങ്കിലും ധോണി വിക്കറ്റിന് പിന്നിലും മുന്നിലും പഴയ ഊര്‍ജം നിലനിര്‍ത്തുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സന്തോഷിപ്പിക്കുന്നു. ധോണിയെ കുറിച്ചുള്ള സി എസ് കെ സഹതാരം എന്‍ ജഗദീശന്‍റെ വാക്കുകളില്‍ ഇത് വ്യക്തം.

ധോണി പൂര്‍ണ ആരോഗ്യവാനാണ്. ധോണിയുടെ നീക്കങ്ങള്‍ കണ്ടാല്‍ പ്രായം 37 ആയി എന്ന് തോന്നുകയേയില്ല. ഫീല്‍ഡില്‍ ധോണി ഊര്‍ജസ്വലനാണ്. ധോണി ശാന്തനാണ്, ചിലപ്പോള്‍ മാത്രമേ സംസാരിക്കൂ. എന്നാല്‍ ആ കുറച്ച് വാക്കുകള്‍ മതി ടീമിനെ വിജയത്തിലെത്തിക്കാന്‍- വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ കൂടിയായ എന്‍ ജഗദീശന്‍ അഭിപ്രായപ്പെട്ടതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. 

എന്‍ ജഗദീശന് ഇതുവരെ ഐ പി എല്ലില്‍ അരങ്ങേറ്റം കുറിക്കാനായിട്ടില്ല. ധോണിയെ അടുത്തുനിന്ന് നിരീക്ഷിക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും തമിഴ്‌നാട് വിക്കറ്റ് കീപ്പര്‍ കൂടിയായ ജഗദീശന്‍ വ്യക്തമാക്കി. തന്നെ കാണുമ്പോഴൊക്കെ മഹി ഭായി തനിക്ക് നിര്‍ദേശങ്ങള്‍ തരാറുണ്ട്. വിക്കറ്റ് കീപ്പിംഗിലോ ബാറ്റിംഗിലോ സംശയങ്ങളുണ്ടെങ്കില്‍ ധോണിയെയാണ് സമീപിക്കാറെന്നും എന്‍ ജഗദീശന്‍ പറഞ്ഞു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിഷ്ണുവിന്‍റെ സെഞ്ചുറിക്ക് പിന്നാലെ, അപരാജിതിന് അഞ്ച് വിക്കറ്റ്; ത്രിപുരയെ 145 റണ്‍സിന് തകര്‍ത്ത് കേരളം
സെഞ്ചുറിയോടെ ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച് കോലി; രോഹിത്തിന്റെ സെഞ്ചുറി കരുത്തില്‍ മുംബൈയും