'ധോണി ഉണ്ടായിരുന്നെങ്കില്‍ ഇതൊരിക്കലും സമ്മതിക്കില്ലായിരുന്നു; റുതുരാജിന്‍റെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് ചെന്നൈ മുന്‍ താരം

Published : Apr 06, 2026, 06:21 PM IST
Dhoni-Rayudu

Synopsis

ആർസിബി ബാറ്റർമാരായ ടിം ഡേവിഡ്, രജത് പാട്ടിദാർ എന്നിവർക്കെതിരെ ഡെത്ത് ഓവറുകളിൽ ചെന്നൈ ബൗളർമാർ പരീക്ഷിച്ച 'വൈഡ് യോർക്കർ' തന്ത്രമാണ് റായുഡുവിനെ ചൊടിപ്പിച്ചത്.

ചെന്നൈ: ഐപിഎൽ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനും ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിനും നേരെ രൂക്ഷ വിമര്‍ശനവുമായി ചെന്നൈ മുന്‍ താരം അംബാട്ടി റായുഡു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ റുതുരാജിന്‍റെ തന്ത്രപരമായ പിഴവുകള്‍ ചൂണ്ടക്കാട്ടിയാണ് അമ്പാട്ടി റായുഡു രംഗത്തെത്തിയത്.

ആർസിബി ബാറ്റർമാരായ ടിം ഡേവിഡ്, രജത് പാട്ടിദാർ എന്നിവർക്കെതിരെ ഡെത്ത് ഓവറുകളിൽ ചെന്നൈ ബൗളർമാർ പരീക്ഷിച്ച 'വൈഡ് യോർക്കർ' തന്ത്രമാണ് റായുഡുവിനെ ചൊടിപ്പിച്ചത്. അൻഷുൽ കംബോജ്, ജാമി ഓവർട്ടൺ എന്നിവർ എറിഞ്ഞ ഈ പന്തുകളില്‍ ആർസിബി ബാറ്റർമാർ തുടര്‍ച്ചയായി സിക്സുകള്‍ പറത്തിയിരുന്നു.

വർഷങ്ങളായി സിഎസ്‌കെ നെറ്റ്‌സിൽ ഇത്തരം പന്തുകൾ പരീക്ഷിക്കാറുണ്ട്. എന്നാൽ എം.എസ്. ധോണി ക്യാപ്റ്റനായിരുന്നപ്പോൾ മത്സരങ്ങളിൽ ഒരിക്കലും ഈ തന്ത്രം പ്രയോഗിക്കാൻ അദ്ദേഹം അനുവാദം നൽകിയിരുന്നില്ല. ക്രീസിന് പുറത്തേക്ക് അൽപം നീങ്ങി നിന്നാൽ ബാറ്റർമാർക്ക് ഈ ആംഗിൾ എളുപ്പത്തിൽ മറികടക്കാം. പരീക്ഷണങ്ങൾക്ക് മുതിരാതെ കൃത്യമായ യോർക്കറുകളും സ്ലോ ബോളുകളും എറിയുന്ന പഴയ ശൈലിയാണ് സിഎസ്‌കെക്ക് നല്ലതെന്നും റായുഡു വ്യക്തമാക്കി.

മത്സരത്തിന് ശേഷം സംസാരിച്ച ചെന്നൈ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗും ടീമിന്‍റെ പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അവസാന അഞ്ച് ഓവറുകളിൽ ടിം ഡേവിഡ് തകർത്തടിച്ചതാണ് മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ചതെന്ന് ഫ്ലെമിംഗ് പറഞ്ഞു.മികച്ച രീതിയിൽ കളി തുടങ്ങിയെങ്കിലും ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താൻ കഴിയാഞ്ഞത് തിരിച്ചടിയായി. അവസാന ഓവറുകളിൽ ബൗളിംഗിലെ നിയന്ത്രണം ഞങ്ങൾക്ക് നഷ്ടമായി. കൃത്യമായി പന്തെറിഞ്ഞിരുന്നെങ്കിൽ 210-220 റൺസിൽ ആർസിബിയെ തളയ്ക്കാമായിരുന്നു. എന്നാൽ ചെന്നൈ 250 റണ്‍സടിച്ചതോടെ ടീം ആകെ തകർന്നുപോയി. അത് ടീമിന്‍റെ ബാറ്റിംഗിനെയും ബാധിച്ചുവെന്നും ഫ്ലെമിംഗ് വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തുടർ തോല്‍വികള്‍ക്കിടയിലും ചെന്നൈക്ക് ആശ്വാസ വാർത്ത, രക്ഷകനാവാന്‍ ധോണി വരുന്നു; കൂടെ ആ വെടിക്കെട്ട് താരവും
'അവനെ ഇനി പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കരുത്', ചെന്നൈ താരത്തിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്‌; സഞ്ജുവിനും വിമർശനം