പന്ത് വീണിട്ടും ഒറ്റക്ക് പൊരുതി ധ്രുവ് ജുറെൽ, കൊളംബോ ടെസ്റ്റിൽ ശ്രീലങ്കക്കെതിരെ മികച്ച സ്കോർ ഉറപ്പാക്കി ഇന്ത്യ

Published : Aug 24, 2026, 02:28 PM IST
Dhruv Jurel Test

Synopsis

രണ്ടാം ദിനം തുടക്കത്തിലെ സാരാൻഷ് ജെയിനിന്‍റെ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ എളുപ്പം ഓള്‍ ഔട്ടാക്കാമെന്ന ലങ്കൻ തന്ത്രങ്ങൾ ധ്രൂവ് ജുറെലും റിഷഭ് പന്തും ചേര്‍ന്ന് തല്ലിതകര്‍ത്തു.

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ധ്രുവ് ജുറെലിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ ഉറപ്പാക്കി ഇന്ത്യ.രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സെന്ന നിലയിലാണ്. 95 റണ്‍സുമായി ധ്രുവ് ജുറെലും റണ്‍സൊന്നുമെടുക്കാതെ മുഹമ്മദ് സിറാജും ക്രീസില്‍. ആറ് റണ്‍സെടുത്ത സാരാന്‍ഷ് ജെയിനിന്‍റെയും 63 റണ്‍സെടുത്ത റിഷഭ് പന്തിന്‍റെയും 18 റണ്‍സെടുത്ത മാനവ് സുതാറിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ രണ്ട് സെഷനുകളില്‍ നഷ്ടമായത്.ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ റിഷഭ് പന്ത്-ധ്രുവ് ജുറെല്‍ സഖ്യം 112 റണ്‍സ് കൂട്ടിച്ചേർത്തതാണ് ഇന്ത്യക്ക് കരുത്തായത്.

രണ്ടാം ദിനം തുടക്കത്തിലെ സാരാൻഷ് ജെയിനിന്‍റെ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ എളുപ്പം ഓള്‍ ഔട്ടാക്കാമെന്ന ലങ്കൻ തന്ത്രങ്ങൾ ധ്രൂവ് ജുറെലും റിഷഭ് പന്തും ചേര്‍ന്ന് തല്ലിതകര്‍ത്തു. ആദ്യ ദിനം പരിക്കുമൂലം റിട്ടയേര്‍ട്ട് ഹര്‍ട്ടായി മടങ്ങിയ റിഷഭ് പന്ത് ജുറെലിനൊപ്പം ക്രീസിലുറച്ചതോടെ ലങ്കയുടെ പ്രതീക്ഷ മങ്ങി.രണ്ടാം ദിനം ശ്രീലങ്കൻ പേസര്‍മാര്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ട് ഇന്ത്യൻ ബാറ്റര്‍മാരെ പരീക്ഷിച്ചെങ്കിലും പ്രഭാത് ജയസൂര്യ അടക്കമുള്ള സ്പിന്നര്‍മാര്‍ക്ക് യാതൊരു സ്വാധീനവും ചെലുത്താനാവാഞ്ഞത് ശ്രീലങ്കക്ക് തിരിച്ചടിയായി. ആദ്യ സെഷനില്‍ സാരാൻഷ് ജെയിനിന്‍റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യയെ പന്തും ജുറെലും ചേര്‍ന്ന് 419 റണ്‍സിലെത്തിച്ചിരുന്നു. എന്നാല്‍ ലഞ്ചിന് ശേഷം ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാതെ പന്ത് പുറത്തായെങ്കിലും മാനവ് സുതാറിനെ കൂട്ടുപിടിച്ച് ജുറെല്‍ ഇന്ത്യയെ 450 കടത്തി. ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാലും കെഷാര നുവാന്ത രണ്ടും വിക്കറ്റെടുത്തു.

കൊളംബോയില്‍ ഇത് 11ാം- തവണയാണ് ടെസ്റ്റില്‍ ഒരു ടീം ആദ്യ ഇന്നിംഗ്സില്‍ 400 റൺസ് മറികടക്കുന്നത്. മുമ്പ് 10 തവണയും 400 കടന്ന ടീം ജയിച്ചിരുന്നു എന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.രണ്ട് മത്സര പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അറിയാത്ത കാര്യത്തെക്കുറിച്ച് ദയവായി വിധി പറയാൻ വരരുത്'; ഹർഷ ഭോഗ്‌ലെയ്ക്ക് ജയ്സ്വാളിന്റെ മറുപടി
റിഷഭ് പന്തിനും ധ്രുവ് ജുറെലിനും അര്‍ധസെഞ്ചുറി, ശ്രീലങ്കക്കെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്