
ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ജയിച്ചിട്ടും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ജയത്തിലേക്ക് രണ്ട് റണ്‍സ് വേണ്ടപ്പോള്‍ 49 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന യുവതാരം തിലക് വര്‍മക്ക് ഫിഫ്റ്റി അടിക്കാന്‍ അവസരം നല്‍കാതെ സിക്സ് അടിച്ച് പാണ്ഡ്യ ഫിനിഷ് ചെയ്തപ്പോള്‍ 2014ല്‍ ധോണി ചെയ്തത് ചൂണ്ടിക്കാട്ടുകയാണ് ആരാധകര്‍. ക്യാപ്റ്റന്‍സിയിലും പെരുമാറ്റത്തിലുമെല്ലാം ധോണിയെപ്പോലെയാവാന്‍ ശ്രമിക്കുന്ന പാണ്ഡ്യ ആദ്യം ധോണി സഹതാരങ്ങളെ എങ്ങനെയാണ് വളര്‍ത്തിക്കൊണ്ടുവരുന്നതെന്ന് കണ്ടുപഠിക്കണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരെ 2014ല്‍ നടന്ന ടി20 മത്സരത്തിലായിരുന്നു ധോണി വിജയ റണ്‍ എടുക്കാതെ കോലിയെക്കൊണ്ട് കളി ഫിനിഷ് ചെയ്യിച്ചത്.ജയിക്കാന്‍ ഒരു റണ്‍സ് മാത്രം വേണ്ടപ്പോള്‍ പത്തൊമ്പതാം ഓവറില്‍ പ്രതിരോധിച്ചു നിന്ന ധോണി ആ മത്സരത്തില്‍ 43 പന്തില്‍ 68 റണ്‍സുമായി ടീമിന്‍റെ ജയത്തിലേക്ക് നിര്‍ണായ ക സംഭാവന നല്‍കിയ കോലിക്ക് കളി ഫിനിഷ് ചെയ്യാന്‍ അവസരം നല്‍കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശുമ്പോഴായിരുന്നു യുവതാരങ്ങളെ എങ്ങനെയാണ് ഒരു ക്യാപ്റ്റന്‍ പ്രോത്സാഹിപ്പിക്കേണ്ടത് എന്നതിന് മാതൃകയായത്.
എന്നാല്‍ തന്‍റെ മൂന്നാമത്തെ മാത്രം രാജ്യാന്തര മത്സരം കളിക്കുന്ന തിലകിന് ഒരു ഫിഫ്റ്റി അടിക്കാന്‍ അവസരം നല്‍കിയാലും കളിയുടെ ഫലത്തില്‍ മാറ്റമൊന്നും വരുല്ലിന്നിരിക്കെ 14 പന്തുകളില്‍ രണ്ട് റണ്‍സ് മാത്രം വേണ്ടപ്പോഴായിരുന്നു പാണ്ഡ്യ സിക്സ് അടിച്ച് കളി ഫിനിഷ് ചെയ്തത്.ഒരു യഥാര്‍ത്ഥ നായകനും വെറും ക്യാപ്റ്റനും തമ്മിലുള്ള വ്യത്യാസമാണിതെന്ന് ആരാധകരും ചൂണ്ടിക്കാട്ടുന്നു. വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയത് സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമായിയരുന്നു.
ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 13 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ജയം പിടിച്ചെടുത്തത്. ശുഭ്മാന്‍ ഗില്‍(6) അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാള്‍(1) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവും(44 പന്തില്‍ 83) തിലക് വര്‍മയും(49*) ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും(20*) ചേര്‍ന്നാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!