ദിനേശ് കാര്‍ത്തിക് അല്ലെങ്കില്‍ റിഷഭ് പന്ത്, ഇവരില്‍ ഒരാള്‍ മാത്രം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍

Published : Oct 22, 2022, 05:22 PM IST
ദിനേശ് കാര്‍ത്തിക് അല്ലെങ്കില്‍ റിഷഭ് പന്ത്, ഇവരില്‍ ഒരാള്‍ മാത്രം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍

Synopsis

അന്ന് ടീമിലുണ്ടായിരു ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ന് ടീമിനൊപ്പമില്ല. ഇരുവരുമില്ലാതെ പ്ലയിംഗ് ഇലവനെ ഇറക്കുന്നാണ് ടീം മാനേജ്‌മെന്റ് നേരിടുന്ന പ്രധാന വെല്ലുവിളി.

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ നാളെയാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. മെല്‍ബണ്‍ പാര്‍ക്കിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. അവസാനം കളിച്ച ഏഷ്യാ കപ്പില്‍ പാകിസ്ഥാനായിരുന്നു ജയം. ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യയും വിജയം സ്വന്തമാക്കി. എന്നാല്‍ ഉണങ്ങാത്ത മുറിവ് ഇപ്പോഴും ഇന്ത്യക്ക് ബാക്കിയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ പാകിസ്ഥാനോടേറ്റ തോല്‍വി ഇന്ത്യയുടെ പുറത്താകലിന് വഴിവച്ചിരുന്നു. ആ പക ഇന്ത്യക്ക് ഇപ്പോഴും ബാക്കിയുണ്ട്.

അന്ന് ടീമിലുണ്ടായിരു ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ന് ടീമിനൊപ്പമില്ല. ഇരുവരുമില്ലാതെ പ്ലയിംഗ് ഇലവനെ ഇറക്കുന്നാണ് ടീം മാനേജ്‌മെന്റ് നേരിടുന്ന പ്രധാന വെല്ലുവിളി. ബാറ്റിംഗ് ലൈനപ്പ് ഏറെക്കുറെ ഉറപ്പായതാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഫോമിലേക്ക് എത്തിയിട്ടില്ലെന്നുള്ളത് വാസ്തവമാണ്. എങ്കിലും ഇരുവരുമില്ലാത്ത ടീമിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ടീം മാനേജ്‌മെന്റിന് സാധിക്കില്ല.

ടി20 ലോകകപ്പ്: ഓസ്‌ട്രേലിയ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണം കെട്ടു; ആദ്യ ജയം ന്യൂസിലന്‍ഡിന്

എന്നാല്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വെല്ലുവിളികള്‍ ഏറെയാണ്. ബുമ്രയില്ലയെന്നുള്ളതാണ് തന്നെയാണ് പ്രധാന പ്രശ്‌നം. പകരമെത്തിയ മുഹമ്മദ് ഷമി സന്നാഹ മത്സരത്തില്‍ ഫോം തെളിയിച്ചിരുന്നു. വിക്കറ്റുകളെടുക്കാന്‍ പ്രത്യേക കഴിവുള്ളതിനാനും ഓസ്‌ട്രേലിയയിലെ സാഹചര്യം കണക്കിലെടുത്തും ഷമി ടീമിലെത്തും. ഹര്‍ഷല്‍ പട്ടേല്‍ തല്ലുമേടിക്കുന്നുവെന്നുള്ളതും ഷമിക്ക് ഗുണം ചെയ്യും. ഷമിക്കൊപ്പം ഭുവനേശ്വര്‍ കുമാറും ടീമിലുണ്ടാവും. ഇരുവര്‍ക്കുമൊപ്പം അര്‍ഷ്ദീപ് സിംഗും ടീമില്‍ സ്ഥാനം പിടിക്കും. നാലാം പേസറായി ഹാര്‍ദിക് പാണ്ഡ്യയും പന്തെറിയും. 

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരില്‍ ഒരാള്‍ ടീമിലെത്തും. ചാഹല്‍ അത്ര ഫോമിലല്ലാത്ത സാഹചര്യത്തില്‍ അശ്വിന്‍ കളിക്കാന്‍ വലിയ സാധ്യതയുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേലിനേയും പരിഗണിച്ചേക്കും. ജഡേജയ്ക്ക് പരിക്കേറ്റപ്പോഴാണ് അക്‌സര്‍ ടീമിലെത്തിയത്. ബാറ്റിംഗ് ലൈനപ്പില്‍ ആദ്യ നാല് പേര്‍ക്ക് സ്ഥാനം ഉറപ്പാണ്. രോഹിത്തിനൊപ്പം കെ എല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യും.

വിരാട് കോലി മൂന്നാമനായി ക്രീസിലെത്തും. നാലാം നമ്പറില്‍ വിശ്വസ്ഥനായ സൂര്യകുമാര്‍ യാദവ് കളിക്കാനെത്തും. ഹാര്‍ദിക് പാണ്ഡ്യയാണ് പിന്നീടെത്തുക. വിക്കറ്റിന് പിന്നില്‍ ആരെന്നുള്ളതാണ് മറ്റൊരു പ്രധാന ചോദ്യം. നിലവിലെ ഫോം അളക്കുകയാണെങ്കില്‍ റിഷഭ് പന്തിനെ മറികടന്ന് ദിനേശ് കാര്‍ത്തിക് കീപ്പറായേക്കും. എന്നാല്‍ ഇടങ്കയ്യന്മാരെ പ്ലെയിംഗ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ പന്തിന് അവസരം ലഭിക്കും. 

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.

PREV
Read more Articles on
click me!

Recommended Stories

ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്