ജയിച്ചേ തീരൂ; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ കൊല്‍ക്കത്തയും ഡല്‍ഹിയും ഇന്ന് നേര്‍ക്കുനേര്‍

Published : May 08, 2026, 09:30 AM IST
DC vs KKR IPL 2025

Synopsis

ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് ഡൽഹിയുടെ പ്രധാന പ്രശ്നം. 264 റൺസെടുത്ത് ടോപ് ഫോമിലെത്തുന്ന ബാറ്റർമാർ തൊട്ടടുത്ത മത്സരത്തിൽ 75ന് പുറത്തായി ആരാധകരെ ഞെട്ടിച്ചിരുന്നു.

ദില്ലി: ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വിജയ വഴിയിൽ തിരിച്ചെത്താനാണ് ഇരു ടീമുകളുടേയും ശ്രമം. ഡൽഹിയിൽ രാത്രി 7.30നാണ് മത്സരം. വിജയവഴിയിൽ തിരിച്ചെത്താൻ കഷ്ടപ്പെടുന്ന രണ്ട് ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുന്നത്. പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽസും എട്ടാമതുള്ള കൊൽക്കത്തയും. അവസാന മൂന്ന് മത്സരങ്ങൾ ജയിച്ചതിന്‍റെ ആവേശത്തിലാണ് കൊൽക്കത്ത വരുന്നതെങ്കിൽ ചെന്നൈയോട് തോറ്റതിന്‍റെ ക്ഷീണമുണ്ട് ഡൽഹിക്ക്. പോയിന്‍റ് പട്ടികയിൽ ഡൽഹിക്ക് ആകെ ജയം നാല്, കൊൽക്കത്തയ്ക്ക് മൂന്ന്. ഇന്ന് ജയിക്കുന്നവർക്ക് പ്ലേ ഓഫിലേക്ക് നേരിയ പ്രതീക്ഷ വയ്ക്കാം.

ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് ഡൽഹിയുടെ പ്രധാന പ്രശ്നം. 264 റൺസെടുത്ത് ടോപ് ഫോമിലെത്തുന്ന ബാറ്റർമാർ തൊട്ടടുത്ത മത്സരത്തിൽ 75ന് പുറത്തായി ആരാധകരെ ഞെട്ടിച്ചിരുന്നു. ബാറ്റർമാർ ഉത്തരവാദിത്തം കാണിച്ചാൽ മാത്രമേ ടീമിന് മുന്നേറാവൂ. ബൗളിങ്ങിനെ തുണയ്ക്കുന്ന ഡൽഹി സ്റ്റേഡിയത്തിൽ അക്സറും കുൽദീപും സ്റ്റാർക്കുമടങ്ങുന്നവരും തിളങ്ങിയാൽ ഡൽഹിക്ക് പവറാകും.

ബൗളിങ് കരുത്തിലാണ് കൊൽക്കത്തയുടെ ടൂർണമെന്റിലെ മുന്നേറ്റം. വൻ തോൽവികളുടെ ആദ്യ പകുതിക്ക് ശേഷം രാജസ്ഥാനെ വീഴ്ത്തിയ കൊൽക്കത്ത പിന്നാലെ ലക്നൗവിനേയും ഹൈദരാബാദിനേയും വീഴ്ത്തി. വിന്നിങ് ആറ്റിറ്റ്യൂഡിലേക്ക് എത്തിയ ടീമിന് ഇനിയുള്ള മത്സരങ്ങളെല്ലാം നോക്കൗട്ട് പോലെ പ്രധാനം. നേർക്കുനേർ പോരിൽ മുൻതൂക്കാം കൊൽക്കത്തയ്ക്ക്. 35ൽ 19 കൊല്‍ക്കത്ത ജയിച്ചപ്പോൾ ഡൽഹി ജയം 15ലൊതുങ്ങി. ടോസ് നേടുന്ന ടീം ബോളിങ് തെരഞ്ഞെടുത്തേക്കും. സീസണിലെ അ‌ഞ്ചിൽ നാല് മത്സരങ്ങിലും ചേസിങ് ടീം ജയിച്ചതാണ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ റെക്കൊർഡ്. ബാറ്റിങ്ങിനെ അനുകൂലിക്കുന്നതാണ് പതിവെങ്കിലും ബൗളിങ് വിരുന്നാണ് കഴിഞ്ഞ കുറച്ച് മത്സരങ്ങൾ. അതിനാൽ തന്നെ ബോളർമാരിൽ പ്രതീക്ഷയർപ്പിച്ചാകും ടീമുകളിറങ്ങുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎല്ലിൽ 'ഹണിട്രാപ്പ്' ഭീഷണിയും, താരങ്ങളുടെ മുറികളിൽ മിന്നൽ പരിശോധനക്ക് ബിസിസിഐ; ചട്ടലംഘനമുണ്ടായാൽ കടുത്ത നടപടി
ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ആര്‍സിബിയെ വീഴ്ത്തി ലക്നൗ സൂപ്പര്‍ ജയന്‍റ്സ്, ജയം 9 റണ്‍സിന്