'സഞ്ജുവിനെ സ്വന്തമാക്കാനാണെങ്കിലും ജഡേജയെ കൈവിടരുത്', ചെന്നൈക്ക് മുന്നറിയിപ്പുമായി വിശ്വസ്തതാരം

Published : Nov 10, 2025, 06:07 PM IST
Dhoni-Jadeja-Samson

Synopsis

ഐപിഎല്‍ മിനി താരലേലത്തിന് മുമ്പ് ചെന്നൈ ഏതൊക്കെ താരങ്ങളെയാണ് നിലനിർത്തേണ്ടതെന്നും സുരേഷ് റെയ്ന നിര്‍ദേശിച്ചു. മിസ്റ്ററി സ്പിന്നറായതിനാല്‍ അഫ്ഗാന്‍ താരം നൂര്‍ അഹമ്മദിനെ ചെന്നൈ എന്തായാലും നിലനിര്‍ത്തണം.

ലക്നൗ: ഐപിഎല്‍ താര കൈമാറ്റത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ സ്വന്തമാക്കാനായി രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ സൂപ്പര്‍ കിംഗ്സ് വിട്ടുകൊടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുന്‍ താരം സുരേഷ് റെയ്ന.ഒരു കാരണവശാലും രവീന്ദ്ര ജഡേജയെ ടീം കൈവിടരുതെന്ന് സുരേഷ് റെയ്ന ജിയോ സ്റ്റാറിലെ ടോക് ഷോയില്‍ പറഞ്ഞു.

ഐപിഎല്‍ മിനി താരലേലത്തിന് മുമ്പ് ചെന്നൈ ഏതൊക്കെ താരങ്ങളെയാണ് നിലനിർത്തേണ്ടതെന്നും സുരേഷ് റെയ്ന നിര്‍ദേശിച്ചു. മിസ്റ്ററി സ്പിന്നറായതിനാല്‍ അഫ്ഗാന്‍ താരം നൂര്‍ അഹമ്മദിനെ ചെന്നൈ എന്തായാലും നിലനിര്‍ത്തണം. കഴിഞ്ഞ ഒരുവര്‍ഷമായി ടീമിനൊപ്പമുള്ള നൂര്‍ അഹമ്മദ് ടീമില്‍ തുടരണം. റുതുരാജ് ഗെയ്ക്‌വാദ് തന്നെ ക്യാപ്റ്റനായി തുടരണം. അതുപോലെ രവീന്ദ്ര ജഡേജയെ നിലനിര്‍ത്തണം. കാരണം, അയാള്‍ ചെന്നൈയുടെ കുന്തമുനയാണ്. ടീമിനായി ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് ജഡേജ. അതുകൊണ്ട് തന്നെ ജഡേജയെ വിട്ടുകൊടുക്കരുതെന്നും റെയ്ന പറ‍ഞ്ഞു.

ചില താരങ്ങളെ ചെന്നൈ കൈവിട്ടേക്കുമെന്ന സൂചനകളും റെയ്ന നല്‍കി. അതിലൊരാള്‍ ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വെ ആണ്. അതുപോലെ ഇതുവരെ നിരവധി അവസരങ്ങള്‍ നല്‍കിയ വിജയ് ശങ്കറെയും ചെന്നൈ കൈവിടുമെന്നാണ് ഞാന്‍ കരുതുന്നത്. അതുപോലെ ദീപക് ഹൂഡയെയും ചെന്നൈ കൈവിടുമെന്ന് റെയ്ന പറഞ്ഞു. അതേസമയം, രവീന്ദ്ര ജഡേജയെയും സാം കറനെയും നല്‍കിയ സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള തീരുമാനവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്നോട്ടുപോകുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളിലും സൂചിപ്പിക്കുന്നത്.

ടീം കൈവിടുന്ന കാര്യം ചെന്നൈ ടീം മാനേജ്മെന്‍റ് രവീന്ദ്ര ജഡേജയെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ഇന്നലെ എക്കാലവും ചെന്നൈക്കൊപ്പം എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ട ജഡേജയുടെ അക്കൗണ്ട് ഇപ്പോള്‍ ഡി ആക്ടീവായിരിക്കുകയാണ്. ഈ മാസം 15 ആണ് ഡിസംബറില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലലേത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുളള അവസാന തീയതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍