'വലിയ ഹീറോ ആവാനൊന്നും നോക്കേണ്ട', സര്‍ഫറാസിനോട് കലിപ്പിച്ച് രോഹിത്, പിന്നാലെ ക്യാപ്റ്റനെ അനുസരിച്ച് യുവതാരം

Published : Feb 26, 2024, 01:03 PM ISTUpdated : Feb 26, 2024, 01:04 PM IST
'വലിയ ഹീറോ ആവാനൊന്നും നോക്കേണ്ട', സര്‍ഫറാസിനോട് കലിപ്പിച്ച് രോഹിത്, പിന്നാലെ ക്യാപ്റ്റനെ അനുസരിച്ച് യുവതാരം

Synopsis

വലിയ ഹീറോ ആവാനൊന്നും നോക്കേണ്ട, പോയി ഹെല്‍മെറ്റ് ഇടെന്നായിരുന്നു രോഹിത് സ്ലിപ്പില്‍ നിന്ന് വിളിച്ച് പറഞ്ഞത്. രോഹിത് പറയുന്നത് സ്റ്റംപ് മൈക്ക് പടിച്ചെടുക്കുകയും ചെയ്തു.

റാഞ്ചി: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ യുവതാരം സര്‍ഫറാസ് ഖാനോട് ദേഷ്യപ്പെട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. റാഞ്ചി ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിടെയായിരുന്നു സംഭവം.ഇംഗ്ലണ്ടിന്‍റെ വാലറ്റക്കാരനായ ബാറ്റര്‍ ഷൊയ്ബ് ബഷീര്‍ ബാറ്റ് ചെയ്യുന്നതിനിടെ സര്‍ഫറാസിനോട് സില്ലി പോയന്‍റില്‍ ഫീല്‍ഡ് ചെയ്യാന്‍ രോഹിത് ആവശ്യപ്പെട്ടു. എന്നാല്‍ ഹെല്‍മറ്റ് പോലും ധരിക്കാതെ ബഷീറിന് മുന്നില്‍ സില്ലി പോയന്‍റില്‍ ഫീല്‍ഡ് ചെയ്യാന്‍ നിന്ന സര്‍ഫറാസിനോട് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രോഹിത് ശര്‍മ ദേഷ്യപ്പെട്ടു.

ഡിആര്‍എസിന്‍റെ പേരില്‍ വെറുതെ മോങ്ങിയിട്ട് കാര്യമില്ല, ഇംഗ്ലണ്ടിനെ പൊരിച്ച് മുന്‍ നായകന്‍

വലിയ ഹീറോ ആവാനൊന്നും നോക്കേണ്ട, പോയി ഹെല്‍മെറ്റ് ഇടെന്നായിരുന്നു രോഹിത് സ്ലിപ്പില്‍ നിന്ന് സര്‍ഫറാസിനോട് വിളിച്ച് പറഞ്ഞത്. രോഹിത് പറയുന്നത് സ്റ്റംപ് മൈക്ക് പടിച്ചെടുക്കുകയും ചെയ്തു. പിന്നാലെ ക്യാപ്റ്റനെ അനുസരിച്ച് ഹെല്‍മെറ്റ് ആവശ്യപ്പെട്ട സര്‍ഫറാസിനായി കെ എസ്‍ ഭരത് ഹെല്‍മെറ്റ് എത്തിക്കുകയും ചെയ്തു. നേരത്തെ ഫോര്‍വേര്‍ഡ് ഷോര്‍ട്ട് ലെഗ്ഗില്‍ നിന്ന് അശ്വിന്‍റെ പന്തില്‍ ബെന്‍ ഡക്കറ്റിനെ സര്‍ഫറാസ് മനോഹരമായി കൈയിലൊതുക്കിയിരുന്നു.

അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സുകളിലും അര്‍ധസെഞ്ചുറി നേടി തിളങ്ങിയ സര്‍ഫറാസിന് പക്ഷെ റാഞ്ചി ടെസ്റ്റില്‍ മികവ് കാട്ടാനായില്ല. ആദ്യ ഇന്നിംഗ്സില്‍ 13 റണ്‍സെടുത്ത് ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ പുറത്തായ സര്‍ഫറാസ് രണ്ടാം ഇന്നിംഗ്സില്‍ ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി. നാലാം ദിനം 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ 120-3 എന്ന ഭേദപ്പെട്ട സ്കോറിലാണ് ലഞ്ചിന് പിരിഞ്ഞത്. എന്നാല്‍ ലഞ്ചിന് ശേഷം ഷൊയ്ബ് ബഷീറിന്‍റെ ഫുള്‍ടോസില്‍ രവീന്ദ്ര ജഡേജ ജോണി ബെയര്‍സ്റ്റോക്ക് ക്യാച്ച് നല്‍കിയതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ ഒലി പോപ്പിന് ക്യാച്ച് നല്‍കി സര്‍ഫറാസും പുറത്തായത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍