ഡിആര്‍എസ് തീരുമാനങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായില്ലെന്ന് പറഞ്ഞ് പരിതപിക്കാന്‍ ഇംഗ്ലണ്ടിന് പറ്റും. പക്ഷെ അതല്ല അവര്‍ പരമ്പരയില്‍ പിന്നിലാവാനുള്ള യഥാര്‍ത്ഥ കാരണം. നല്ല തുടക്കത്തിനുശേഷമാണ് രാജ്കോട്ടിലും റാഞ്ചിയിലും കളി അവരുടെ കൈയില്‍ നിന്ന് വഴുതിപ്പോയത്.
റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡിആര്‍എസ് തീരുമാനങ്ങള്‍ തിരിച്ചടിയായെന്ന ഇംഗ്ലണ്ട് ടീമിന്‍റെ വാദത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് പിന്നിലാവാന്‍ കാരണം ഡിആര്‍എസ് അല്ലെന്ന് വോണ്‍ പറഞ്ഞു.
ഡിആര്‍എസ് തീരുമാനങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായില്ലെന്ന് പറഞ്ഞ് പരിതപിക്കാന്‍ ഇംഗ്ലണ്ടിന് പറ്റും. പക്ഷെ അതല്ല അവര്‍ പരമ്പരയില്‍ പിന്നിലാവാനുള്ള യഥാര്‍ത്ഥ കാരണം. നല്ല തുടക്കത്തിനുശേഷമാണ് രാജ്കോട്ടിലും റാഞ്ചിയിലും കളി അവരുടെ കൈയില്‍ നിന്ന് വഴുതിപ്പോയത്. ഈ പരമ്പരയില്‍ ഡിആഎര്‍എസിനെക്കുറിച്ച് ഇംഗ്ലണ്ട് കുറച്ചധികം നിലവിളിച്ചുവെന്ന് തോന്നുന്നു. അതിന് കാരണം, കഴിഞ്ഞ ഒന്നോ രണ്ടോ ടെസ്റ്റുകളില്‍ ഒലി പോപ്പിനും സാക് ക്രോളിക്കുമെതിരായ ചില എല്‍ബിഡബ്ല്യു തീരുമാനങ്ങളാണ്. വലിയ സമ്മര്‍ദ്ദത്തില്‍ കളിക്കുമ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ എതിരായാല്‍ അത് പ്രതികൂലമായി ബാധിക്കുമെന്നത് ശരിയാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഇംഗ്ലണ്ട് തോറ്റത് അവിടെയല്ല.
ജുറെലിനെ വാഴ്ത്താൻ സര്‍ഫറാസിനെ 'കുത്തി' സെവാഗ്; പൊങ്കാലയുമായി ആരാധകര്‍; പിന്നാലെ വിശദീകരണം
രാജ്കോട്ടില്‍ മൂന്നാം ദിനത്തില്‍ ഇംഗ്ലണ്ടിന്‍റെ കൈയില്‍ നിന്ന് കളി വഴുതിപോയി. ഇപ്പോഴിതാ റാഞ്ചിയിലും സമാനമായ സാഹചര്യമാണുള്ളത്. റാഞ്ചി ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ ജോ റൂട്ടിനെ എല്‍ബിഡബ്ല്യ വിളിച്ചത് സംശയാസ്പദമായിരുന്നുവെന്ന് പറയാമെങ്കിലും മത്സരത്തില്‍ നിര്‍ണായകമായ മൂന്നാം ദിനം എങ്ങനെ കളിക്കണമെന്ന കാര്യത്തില്‍ ഇംഗ്ലണ്ടിന് വ്യക്തയില്ലാത്തതാണ് ശരിക്കുള്ള പ്രശ്നം. എന്താണ് ശരിക്കും സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അവര്‍ നല്ലതുപോലെ ആലോചിക്കുകയാണ് വേണ്ടതെന്നും ടെലഗ്രാഫിലെഴുതിയ കോളത്തില്‍ മൈക്കല്‍ വോണ്‍ പറഞ്ഞു.
നാലാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 46 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 145 റണ്‍സിന് പുറത്തായി മുന്‍തൂക്കം നഷ്ടമാക്കിയിരുന്നു. നാലാം ദിനം 192 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി ബാറ്റിംഗ് തകര്‍ച്ചയിലാണ്.
