തോല്‍വിക്ക് പിന്നാലെ ചെന്നൈക്ക് അടുത്ത തിരിച്ചടി; ആയുഷ് മാത്രെയുടെ പരിക്ക് ഗുരുതരം, സീസൺ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്

Published : Apr 19, 2026, 11:45 AM IST
Ayush Mhatre CSK

Synopsis

ബാറ്റിംഗിനിടെ പേശി വലിവ് അനുഭവപ്പെട്ട മാത്രെ ഓടാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. ഔട്ടായശേഷം സഹതാരങ്ങളുടെ തോളിലേറിയാണ് മാത്രെ ഗ്രൗണ്ട് വിട്ടത്.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ തോല്‍വിക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടിയായി യുവതാരം ആയുഷ് മാത്രെയുടെ പരിക്ക്. ഇന്നലെ ഹൈദരാബാദിനെതിരായ മത്സരത്തിനിടെ കാലിലെ തുടയില്‍ പരിക്കേറ്റ ആയുഷ് മാത്രെക്ക് വരാനിരിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ആയുഷ് മാത്രെക്ക് സീസണ്‍ മുഴുവന്‍ നഷ്ടമാകുമോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെങ്കിലും പരിക്ക് ഗുരുതരമാണെന്ന് സൂചനയാണ ചെന്നൈയുടെ ബാറ്റിംഗ് കോച്ച് മൈക് ഹസി നല്‍കുന്നത്.

ബാറ്റിംഗിനിടെ പേശി വലിവ് അനുഭവപ്പെട്ട മാത്രെ ഓടാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. ഔട്ടായശേഷം സഹതാരങ്ങളുടെ തോളിലേറിയാണ് മാത്രെ ഗ്രൗണ്ട് വിട്ടത്. ഹൈദരാബാദ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ അഞ്ചാം ഓവറിലായിരുന്നു സംഭവം. രണ്ടാം റണ്ണിനായി ഓടുന്നതിനിടെ മാത്രെയുടെ കാലിൽ പേശിവലിവ് അനുഭവപ്പെടുകയായിരുന്നു. വേദന വകവെക്കാതെ ബാറ്റിംഗ് തുടരാൻ താരം ശ്രമിച്ചെങ്കിലും തൊട്ടടുത്ത ഓവറിൽ പുറത്തായി. പുറത്തായതിന് ശേഷം നടക്കാൻ പോലും കഴിയാതിരുന്ന താരത്തെ ഫിസിയോയും സഹതാരങ്ങളും ചേർന്നാണ് ഡ്രസ്സിംഗ് റൂമിലേക്ക് മാറ്റിയത്.

മാത്രെയുടെ പരിക്ക് ചെന്നൈയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണെന്ന് ബാറ്റിംഗ് കോച്ച് മൈക്കൽ ഹസി പറഞ്ഞു. നിലവിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല. മികച്ച ഫോമിലായിരുന്ന ഒരു യുവതാരത്തെ നഷ്ടപ്പെടുന്നത് ടീമിന് വലിയ തിരിച്ചടിയാണ്. സ്കാനിംഗ് റിപ്പോർട്ട് വന്നതിന് ശേഷമേ എത്ര കാലം വിശ്രമം വേണ്ടിവരുമെന്ന് പറയാനാകൂവെന്നും ഹസി വ്യക്തമാക്കി.

ഈ സീസണിൽ ചെന്നൈയെ വിടാതെ പിന്തുടരുകയാണ് പരിക്കുകൾ. പേസര്‍ ഖലീൽ അഹമ്മദ് പരിക്കേറ്റ് ടൂർണമെന്‍റിൽ നിന്ന് നേരത്തെ പുറത്തായിരുന്നു. സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ ഓസീസ് പേസർ നാഥൻ എല്ലിസിനെയും ചെന്നൈയ്ക്ക് നഷ്ടമായി. ഇതിന് പിന്നാലെയാണ് ബാറ്റിംഗിൽ മിന്നും ഫോമിലുള്ള മാത്രെയും പരിക്കിന്‍റെ പിടിയിലാകുന്നത്.

ഹൈദരാബാദിനോട് 10 റൺസിന് പരാജയപ്പെട്ടതോടെ പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ചെന്നൈ. ഹൈദരാബാദിനെതിരെ ആയുഷ് മാത്രെ 13 പന്തിൽ 30 റൺസെടുത്ത് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നത് ചെന്നൈയ്ക്ക് വിനയായി. നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ മോശം ഫോമും ടീമിന് തലവേദനയാകുന്നുണ്ട്. ആറ് മത്സരങ്ങളിൽ നിന്ന് വെറും നാല് പോയിന്‍റ് മാത്രമാണ് നിലവിൽ ചെന്നൈയുടെ സമ്പാദ്യം. വരും മത്സരങ്ങളിൽ മാത്രെയ്ക്ക് പകരം ആര് എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. നിലവില്‍ ഊര്‍വില്‍ പട്ടേല്‍ മാത്രെയുടെ പകരക്കാരനാകുമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലക്ഷ്യം 2027 ലോകകപ്പ്, അഗാര്‍ക്ക‍റുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ, സൂര്യകുമാര്‍ യാദവിന് അഗ്നിപരീക്ഷ
ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകൾക്ക് പുതിയ അവകാശികള്‍, സുവര്‍ണാവസരം നഷ്ടമാക്കി സഞ്ജു, പോയിന്‍റ് പട്ടികയില്‍ കുതിച്ച് ഹൈദരാബാദ്