ഏഷ്യാ കപ്പ് ഫൈനല്‍ കാണാൻ സ്റ്റേഡിയത്തിലേക്ക് പോകുകയാണോ, എങ്കില്‍ ദുബായ് പോലീസിന്‍റെ ഈ നിര്‍ദേശങ്ങള്‍ കൂടി അറിഞ്ഞോളു

Published : Sep 28, 2025, 12:40 PM IST
India vs Pakistan Fans

Synopsis

മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ മത്സരത്തിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും സ്റ്റേഡിയത്തിൽ എത്തണമെന്നാണ് ദുബായ് പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്.

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ കിരീടപ്പോരാട്ടം കാണാനായി സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളുമായി ദുബായ് പോലീസ്. മത്സരം കാണാനെത്തുന്ന ആരാധകര്‍ സറ്റേഡിയത്തില്‍ ചെയ്യരുത്താത്ത കാര്യങ്ങള്‍ എന്തൊക്കെയെന്നും ദുബായ് പൊലീസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വിശദീകരിച്ചിട്ടുണ്ട്. ഫൈനൽ മത്സരത്തിന്‍റെ മുഴുവന്‍ ടിക്കറ്റുകളും നേരത്തെ വിറ്റുപോയിരുന്നു.

മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ മത്സരത്തിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും സ്റ്റേഡിയത്തിൽ എത്തണമെന്നാണ് ദുബായ് പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഒരു ടിക്കറ്റ് വെച്ച് ഒരാളെ മാത്രമെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കു. ഒരിക്കല്‍ സ്റ്റേഡിയത്തില്‍ കയറിയാല്‍ മത്സരം പൂര്‍ത്തിയായാല്‍ മാത്രമെ പുറത്തിറങ്ങാനാവു. മത്സരത്തിനിടെ പുറത്തുപോയാല്‍ പിന്നീട് തിരികെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാവില്ല. പാര്‍ക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവു. ഇന്ത്യ-പാകിസ്ഥാൻ ആരാധകര്‍ക്ക് പതാകയോ, ബാനറുകളോ പടക്കമോ സ്റ്റേഡിയത്തിന് അകത്തേക്ക് കൊണ്ടുവരാന്‍ അനുവാദമുണ്ടായിരിക്കില്ല.

സ്റ്റേഡിയത്തിന് അകത്ത് സഭ്യമല്ലാത്ത പദപ്രയോഗങ്ങള്‍ നടത്താന്‍ പാടില്ല. നിരോധിത വസ്തുക്കള്‍ സ്റ്റേഡിയത്തിന് അകത്തുകൊണ്ടുവന്നാല്‍ 1.2 ലക്ഷം രൂപമുതല്‍ 7.24 ലക്ഷം രൂപ വരെ പിഴ ഈടാക്കും. മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും. കളിക്കാര്‍ക്ക് നേരെ വംശീയ അധിക്ഷേപം നടത്തുന്ന ആരാധകര്‍ക്കും പിടിവീഴും. ഇത്തരക്കാരെ പിടികൂടാനായി സ്റ്റേഡിയത്തിന്‍റെ വിവിധയിടങ്ങളില്‍ സ്പെഷ്യല്‍ പൊലീസിനെ നിയോഗിക്കും.

സ്റ്റേഡിയത്തിനകത്തേക്ക് കൊണ്ടുപോകാന്‍ നിരോധനമുള്ള വസ്തുക്കള്‍- പടക്കം, ലേസര്‍ ലൈറ്റുകള്‍, കത്തുന്ന അല്ലെങ്കില്‍ അപകടകരമായ വസ്തുക്കള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, ആയുധങ്ങള്‍, ലഹരി പദാര്‍ത്ഥങ്ങള്‍, റിമോട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഉപകരണങ്ങള്‍, വലിയ കുടകള്‍, ക്യാമറ ട്രൈപോഡ്, റിഗ്സ്, സെല്‍ഫി സ്റ്റിക്ക്, അനധികൃത പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി, ബാനറുകള്‍, കൊടികള്‍, വളര്‍ത്തുമൃഗങ്ങള്‍, സൈക്കിള്‍, സ്കൂട്ടര്‍, സ്കേറ്റ് ബോര്‍ഡ്, ചില്ലുകൊണ്ടുള്ള വസ്തുക്കള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്