ദുലീപ് ട്രോഫി ഫൈനല്‍: അഭിമന്യുവിന് സെഞ്ചുറി; ലീഡ് തേടി റെഡ്

Published : Sep 06, 2019, 09:51 AM ISTUpdated : Sep 06, 2019, 09:52 AM IST
ദുലീപ് ട്രോഫി ഫൈനല്‍: അഭിമന്യുവിന് സെഞ്ചുറി; ലീഡ് തേടി റെഡ്

Synopsis

ഗ്രീനിന്‍റെ സ്‌കോര്‍ ആയ 231 റണ്‍സ് പിന്തുടരുന്ന ഇന്ത്യ റെഡ് രണ്ട് വിക്കറ്റിന് 175 റൺസെന്ന നിലയിൽ മൂന്നാം ദിനം തുടങ്ങും

ബെംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഗ്രീനെതിരെ ലീ‍ഡ് തേടി ഇന്ത്യ റെഡ് ഇന്നിറങ്ങും. ഗ്രീനിന്‍റെ സ്‌കോര്‍ ആയ 231 റണ്‍സ് പിന്തുടരുന്ന ഇന്ത്യ റെഡ് രണ്ട് വിക്കറ്റിന് 175 റൺസെന്ന നിലയിൽ മൂന്നാം ദിനം തുടങ്ങും. 102 റൺസോടെ അഭിമന്യു ഈശ്വരനും 11 റൺസുമായി അങ്കിത് കൽസിയുമാണ് ക്രീസില്‍. 

കരിയറിലെ 52-ാം ഫസ്റ്റ് ക്ലാസ് മത്സരത്തിൽ ഈശ്വരന്‍റെ 13-ാം സെഞ്ചുറിയാണിത്. ഓപ്പണര്‍ പ്രിയങ്ക് പാഞ്ചൽ 33ഉം കരുൺ നായര്‍ 20ഉം റൺസെടുത്തു. മികച്ച പ്രകടനം നടത്തിയ ഈശ്വരനെ കെ എൽ രാഹുലിന്‍റെ മോശം ഫോമിന്‍റെ പശ്‍ചാത്തലത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഓപ്പണറായി പരിഗണിക്കുമെന്ന സൂചനയുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാര്യവട്ടത്ത് ഇന്ത്യൻ ജൈത്രയാത്ര! സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി തുടർച്ചയായ നാലാം ജയം, 30 റൺസിന്
മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം