ശിഖര്‍ ധവാന്റേയും സുരേഷ് റെയ്‌നയുടേയും സ്വത്ത് കണ്ടുകെട്ടി ഇ ഡി; നടപടി മണിക്കൂറുകളുടെ ചോദ്യം ചെയ്യലിന് ശേഷം

Published : Nov 06, 2025, 04:56 PM IST
Suresh Raina Shikhar Dhawan ED Case

Synopsis

ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 

മുംബൈ: ബെറ്റിംഗ് ആപ്പ് കേസ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടി. സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇരുവരുടേതുമായി 11.14 കോടിയുടെ സ്വത്ത് കണ്ടുകെട്ടി റെയ്‌നയുടെ 6.64 കോടി രൂപയുടെ മൂച്ചല്‍ ഫണ്ടും ധവാന്റെ 4.5 കോടിയുടെ സ്വത്തുമാണ് കണ്ടുകെട്ടിയത്. നേരത്തെ ഇരുവരേയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. അന്ന് എട്ട് മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്.

ഇതാദ്യമായിട്ടല്ല ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. നേരത്തെ, അനധികൃത ബെറ്റിംഗ് ആപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗിനും റോബിന്‍ ഉത്തപ്പക്കും നോട്ടീസയച്ചിരുന്നു. നിയമവിരുദ്ധമായി ബെറ്റിംഗ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിക്കുകയും കള്ളപ്പണം വെളുപ്പിക്കലിന് കൂട്ടുനില്‍ക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഇഡി ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.നേരത്തെ ബോളിവുഡ് താരങ്ങളെ അടക്കം ഈ കേസിന്റെ ഭാഗമായി ഇഡി ചോദ്യം ചെയ്തിരുന്നു.

ഉത്തപ്പയോട് സെപ്റ്റംബര്‍ 22നും യുവരാജ് സിംഗിനോട് 23നും ഇഡിയുടെ ദില്ലി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തെ ജൂണിലും യുവരാജ് ഇഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. വാതുവെപ്പ് ആപ്പായ വണ്‍എക്‌സ് ബെറ്റുമായി ബന്ധപ്പെട്ടാണ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെയും ബോളിവുഡ് താരങ്ങള്‍ക്കെതിരെയും ഇഡി നടപടിയെുത്തത്. 2022ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഉത്തപ്പ വണ്‍എക്‌സ് ബെറ്റിന്റെ പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു.

ബോളിവുഡ് സോനു സൂദിനെ കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 24ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയായ മിമി ചക്രവര്‍ത്തി, ബോളിവുഡ് നടി ഉര്‍വശി റൗട്ടേല, ബംഗാളി നടന്‍ അന്‍കുഷ് ഹസ്ര എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. വണ്‍എക്‌സ് ബെറ്റിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബസഡറായിരുന്നു ഉര്‍വശി റൗട്ടേല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത് സഞ്ജുവിന്‍റെ ബ്രില്യൻസ്, പറക്കും ക്യാച്ച്, പിന്നാലെ രണ്ട് ഭീമാബദ്ധങ്ങളും
ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ