
ദില്ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെന്‍ഡുൽക്കറെ തെരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പ്രചാരകൻ ആയി പ്രഖ്യാപിച്ചു. സച്ചിനുമായുള്ള ധാരണ പത്രം കൈമാറി. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും യുവാക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായാണ് സച്ചിനെ ദേശീയ പ്രചാരകനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുത്തത്.
ഡല്‍ഹിയിലെത്തിയാണ് സച്ചിന്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. മൂന്ന് വര്‍ഷത്തേക്കായിരിക്കും സച്ചിന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ദേശീയ പ്രചാരകനായി പ്രവര്‍ത്തിക്കുക. തന്‍റെ സെക്കന്‍ഡ് ഇന്നിഗ്സും ഇന്ത്യക്കായി ബാറ്റ് ചെയുകയാണെന്ന് ചുമതല ഏറ്റെടുത്തശേഷം സച്ചിൻ പറഞ്ഞു. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. വോട്ടിംഗ് നമ്മുടെ ഉത്തരവാദിത്വവും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എക്കാലത്തും അഭിമാനകരമാണ്. ഇന്ത്യയെ മികച്ചതാക്കാൻ പ്രയത്നം വേണം. വോട്ട് ചെയുന്നതിലും ആ പ്രയത്നം വേണമെന്നും സച്ചിന്‍ പറഞ്ഞു.
ഒരു ടീമിൽ പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. പക്ഷെ ടീമിന്‍റെ നേട്ടത്തിനായി കൂട്ടായ തീരുമാനം എടുക്കുകയാണ് വേണ്ടതെന്നും വിരൽ ചൂണ്ടി കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും സച്ചിന്‍ വ്യക്തമാക്കി. എല്ലാ വോട്ടും പ്രധാനമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമമീഷണർ രാജീവ് കുമാർ പറഞ്ഞു.
ഏഷ്യാ കപ്പിൽ അവനെ ഉറപ്പായും പരിഗണിക്കണമായിരുന്നുവെന്ന് ഗംഭീർ; വിയോജിച്ച് മുന്‍ ചീഫ് സെലക്ടർ
നഗരങ്ങളിൽ വോട്ടിങ്ങിന് വൈമുഖ്യം ഉണ്ട്. സച്ചിൻ ദേശീയ പ്രചാരകൻ ആകുന്നതോടെ നഗരങ്ങളിലെ വോട്ടർമാരെയും യുവാക്കളെയും സ്വാധീനിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വോട്ടിംഗ് കുറവുള്ള മണ്ഡലങ്ങൾ കണ്ടെത്തി അതിന്‍റെ കാരണം പരിശോധിക്കുമെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി. സച്ചിന് മുമ്പ് ക്രിക്കറ്റില്‍ നിന്ന് 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ എം എസ് ധോണിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ദേശീയ പ്രചാരകനാക്കിയിരുന്നു. ബോക്സിംഗ് താരം മേരി കോം, ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്‍, പങ്കജ് ത്രിപാഠി എന്നിവരും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രചാരകായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!