എല്ലിസ് പെറിക്ക് വനിത ടി20 ലോകകപ്പ് നഷ്ടമാകും; ഓസീസിന് കനത്ത തിരിച്ചടി

Published : Mar 03, 2020, 12:21 PM ISTUpdated : Mar 03, 2020, 12:31 PM IST
എല്ലിസ് പെറിക്ക് വനിത ടി20 ലോകകപ്പ് നഷ്ടമാകും; ഓസീസിന് കനത്ത തിരിച്ചടി

Synopsis

വനിത ടി20 ലോകകപ്പിന്റെ സെമി ഫൈനലിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. അവരുടെ സീനിയര്‍ താരം എല്ലിസ് പെറിയുടെ സേവനം ശേഷിക്കുന്ന മത്സരങ്ങളില്‍ ലഭിക്കില്ല.

മെല്‍ബണ്‍: വനിത ടി20 ലോകകപ്പിന്റെ സെമി ഫൈനലിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. അവരുടെ സീനിയര്‍ താരം എല്ലിസ് പെറിയുടെ സേവനം ശേഷിക്കുന്ന മത്സരങ്ങളില്‍ ലഭിക്കില്ല. കാല്‍ത്തുടയ്‌ക്കേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കുമ്പോഴും താരം പരിക്കിന്റെ പിടിയിലായിരുന്നു. എന്നിട്ടും താരത്തെ കളിപ്പിക്കാന്‍ തീരുമാനിച്ചു.

ന്യൂസിലന്‍ഡിനെതിരെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് താരത്തിന് പരിക്കേറ്റത്. മിഡ് ഓഫില്‍ പന്തെടുത്ത് ന്യൂസിലന്‍ഡ് താരം സോഫി ഡിവൈനെ റണ്ണൗട്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം വിടുകയായിരുന്നു. ഉടനെ താരത്തെ ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. പിന്നീട് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

മാര്‍ച്ച് അഞ്ചിനാണ് സെമി ഫൈനല്‍. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിനെയാണ് സെമിയില്‍ ഓസീസ് നേരിടുക.

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ