എമേര്‍ജിംഗ് ഏഷ്യാ കപ്പ്: ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്‌ന ഫൈനല്‍, സെമിയില്‍ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് നിഷാന്ത്

Published : Jul 21, 2023, 08:42 PM ISTUpdated : Jul 21, 2023, 08:58 PM IST
എമേര്‍ജിംഗ് ഏഷ്യാ കപ്പ്: ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്‌ന ഫൈനല്‍, സെമിയില്‍ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് നിഷാന്ത്

Synopsis

8 ഓവറില്‍ 20 റണ്‍സിന് 5 വിക്കറ്റ് വീഴ്‌ത്തിയ നിഷാന്ത് സിന്ധുവാണ് ഇന്ത്യ എയ്‌ക്ക് ത്രില്ലര്‍ ജയമൊരുക്കിയത്

കൊളംബോ: എമേര്‍ജിംഗ് ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍. രണ്ടാം സെമിയില്‍ ബംഗ്ലാദേശ് എയെ 51 റണ്‍സിന് തകര്‍ത്ത് ഇന്ത്യ എ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യന്‍ യുവനിരയുടെ 211 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 34.2 ഓവറില്‍ 160 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. 8 ഓവറില്‍ 20 റണ്‍സിന് 5 വിക്കറ്റ് വീഴ്‌ത്തിയ നിഷാന്ത് സിന്ധുവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ആദ്യ സെമിയില്‍ ശ്രീലങ്ക എയെ 60 റണ്‍സിന് തോല്‍പിച്ചാണ് പാകിസ്ഥാന്‍ എ കലാശപ്പോരിന് യോഗ്യത നേടിയത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ജൂലൈ 23-ാം തിയതിയാണ് ഏഷ്യയുടെ യുവ ചാമ്പ്യന്‍മാരെ അറിയുക. 

രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 49.1 ഓവറില്‍ 211 എന്ന ഭേദപ്പെട്ട സ്കോര്‍ മാത്രമാണ് നേടിയത്. 85 പന്തില്‍ 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ യഷ് ദുള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ബംഗ്ലാദേശിനായി മെഹദി ഹസന്‍, തന്‍സിം ഹസന്‍ സാക്കിബ്, റാക്കിബുള്‍ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ ഇക്കുറി 24 പന്തില്‍ 21 റണ്‍സുമായി മടങ്ങി. അഭിഷേക് ശര്‍മ്മ(63 പന്തില്‍ 34), നികിന്‍ ജോസ്(29 പന്തില്‍ 17), നിഷാന്ത് സിന്ധു(16 പന്തില്‍ 5), റിയാന്‍ പരാഗ്(24 പന്തില്‍ 12), ധ്രുവ് ജൂരെല്‍(3 പന്തില്‍ 1), ഹര്‍ഷിത് റാണ(14 പന്തില്‍ 9), മാനവ് സത്താര്‍(24 പന്തില്‍ 21), രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍(12 പന്തില്‍ 15) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോര്‍. 

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഓപ്പണര്‍മാരായ മുഹമ്മദ് നൈമും(40 പന്തില്‍ 38), തന്‍സിദ് ഹസനും(56 പന്തില്‍ 51) മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരേയും പിന്നാലെ മൂന്നാം നമ്പറുകാരന്‍ സാക്കിര്‍ ഹസനേയും(11 പന്തില്‍ 22) പുറത്താക്കി ഇന്ത്യ തിരിച്ചുവന്നു. പിന്നീട് ബാറ്റ് ചെയ്‌തവരില്‍ ക്യാപ്റ്റന്‍ സൈഫ് ഹസന്‍(24 പന്തില്‍ 22), മഹമുദല്‍ ഹസന്‍ ജോയി(46 പന്തില്‍ 20), മെഹദി ഹസന്‍(11 പന്തില്‍ 12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. സൗമ്യ സര്‍ക്കാര്‍ അ‌ഞ്ചിനും അക്‌ബര്‍ അലി നാലിനും റാക്കിബുള്‍ ഹസന്‍ പൂജ്യത്തിനും റിപണ്‍ മോണ്ടല്‍ അഞ്ച് റണ്‍സിനും പുറത്തായി. നിഷാന്ത് സിന്ധുവിന്‍റെ അഞ്ച് വിക്കറ്റിന് പുറമെ മാനവ് സത്താര്‍ മൂന്ന് പേരെയും ദോദിയയും അഭിഷേകും ഓരോരുത്തരേയും പുറത്താക്കി. 

Read more: പിടിച്ചുനിന്നത് ദുള്‍ മാത്രം! ബംഗ്ലാദേശ് എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് കുഞ്ഞന്‍ സ്‌കോര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

മിസ്റ്റർ കണ്‍സിസ്റ്റന്റായി രോഹിത് ശർമ; കോഹ്‍‌‌ലിക്ക് പോലുമില്ലാത്ത അപൂർവ്വ നേട്ടം ഇനി സ്വന്തം
ജയ്‌സ്വാളിന് വിശ്രമം വേണ്ട, മുംബൈക്ക് വേണ്ടി ടി20 കളിക്കാന്‍ താരം; രോഹിത്തിന്റെ കാര്യം ഉറപ്പില്ല