ഒരേയൊരു കിംഗ്; 29-ാം ടെസ്റ്റ് സെഞ്ചുറി, റെക്കോര്‍ഡിട്ട് വിരാട് കോലി

Published : Jul 21, 2023, 08:09 PM ISTUpdated : Jul 21, 2023, 08:49 PM IST
ഒരേയൊരു കിംഗ്; 29-ാം ടെസ്റ്റ് സെഞ്ചുറി, റെക്കോര്‍ഡിട്ട് വിരാട് കോലി

Synopsis

പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ആദ്യദിനം ഇന്ത്യന്‍ ടീം 288-4 എന്ന സ്കോറിലാണ് അവസാനിപ്പിച്ചത്

ട്രിനിഡാഡ്: ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറിയുമായി ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി. പോര്‍ട്ട് ഓഫ് സ്പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിലാണ് കോലി 180 പന്തില്‍ 100 തികച്ചത്. ഇതോടെ കരിയറിലെ 500-ാം രാജ്യാന്തര മത്സരത്തില്‍ ശതകം നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡ് വിരാട് കോലിക്ക് സ്വന്തമായി. ട്രിനിഡാഡില്‍ രണ്ടാംദിനം ആദ്യ സെഷന്‍ പുരോഗമിക്കുമ്പോള്‍ 92 ഓവറില്‍ 324-4 എന്ന നിലയിലാണ് ഇന്ത്യ. കോലി 109* റണ്‍സുമായും രവീന്ദ്ര ജഡേജ 50* റണ്‍സുമായുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 

പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ആദ്യദിനം ഇന്ത്യന്‍ ടീം 288-4 എന്ന സ്കോറിലാണ് അവസാനിപ്പിച്ചത്. 161 പന്തില്‍ 87* റണ്‍സുമായി വിരാട് കോലിയും 84 പന്തില്‍ 36* റണ്‍സുമായി രവീന്ദ്ര ജഡേജയും രണ്ടാംദിനം ഇന്ത്യന്‍ ബാറ്റിംഗ് പുനരാരംഭിക്കുകയായിരുന്നു. 

ആദ്യ ദിനം അര്‍ധസെഞ്ചുറികള്‍ നേടിയ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ്മ എന്നിവരുടെയും ചെറിയ സ്കോറുകളില്‍ മടങ്ങിയ മൂന്നാമന്‍ ശുഭ്മാന്‍ ഗില്‍, അഞ്ചാം നമ്പര്‍ താരം അജിങ്ക്യ രഹാനെ എന്നിവരുടേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തിനൊപ്പം 139 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ച ശേഷം യശസ്വി 74 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മ്മ 143 പന്തില്‍ 80 പേരിലാക്കിയപ്പോള്‍ ഗില്‍ 12 പന്തില്‍ പത്തുമായി വീണ്ടും നിരാശ സമ്മാനിച്ചു. 36 പന്തില്‍ 8 റണ്‍സെടുത്ത രഹാനെയ്ക്കും തിളങ്ങാനായില്ല. വെസ്റ്റ് ഇന്‍ഡീസിനായി കെമാര്‍ റോച്ച്, ഷാന്നന്‍ ഗബ്രിയേല്‍, ജൊമെല്‍ വാരിക്കന്‍, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 

Read more: ഇന്ത്യക്കെതിരെ വിന്‍ഡീസിന്‍റെ തണുപ്പന്‍ കളി, ആരാധകന്‍ മയങ്ങി- വീഡിയോ

PREV
Read more Articles on
click me!

Recommended Stories

സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ
തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്