മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് മാത്രമുള്ളപ്പോള്‍ സായ് സുദര്‍ശന്റെ (24 പന്തില്‍ 21) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.

കൊളംബൊ: എമേര്‍ജിംഗ് ടീമുകളുടെ ഏഷ്യാ കപ്പ് സെമി ഫൈനലില്‍ ബംഗ്ലാദേശ് എയ്‌ക്കെതിരെ ഇന്ത്യ എ 211ന് പുറത്ത്. 85 പന്തില്‍ 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ യഷ് ദുള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 49.1 ഓവറില്‍ ഇന്ത്യ പുറത്തായി. ബംഗ്ലാദേശിനായി മെഹദി ഹസന്‍, തന്‍സിം ഹസന്‍ സാക്കിബ്, റാക്കിബുള്‍ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് മാത്രമുള്ളപ്പോള്‍ സായ് സുദര്‍ശന്റെ (24 പന്തില്‍ 21) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ അഭിഷേക് ശര്‍മ (34) - നികിന്‍ ജോസ് (17) സഖ്യം 49 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നികിന്‍ മടങ്ങിയതിന് പിന്നാലെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു. അഭിഷേകും നികിന് പിന്നാലെ മടങ്ങി.

തുടര്‍ന്നെത്തിയ നിശാന്ത് സിദ്ദു (5), റിയാന്‍ പരാഗ് (12), ദ്രുവ് ജുറല്‍ (1), ഹര്‍ഷിത് റാണ (9) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. വാലറ്റത്ത് മാനവ് സുതര്‍ (21), രാജ്‌വര്‍ധര്‍ ഹങ്കര്‍ഗേക്കര്‍ (15) എന്നിവരുടെ ഇന്നിംഗ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇതിലും പരിതാപകരമായേനെ ഇന്ത്യയുടെ അവസ്ഥ. ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ദുളിന്റെ ഇന്നിംഗ്‌സ്. യുവ്‌രാജ്‌സിന്‍ഹ് ദൊഡിയ (0) പുറത്താവാതെ നിന്നു.

അതേസമയം പാകിസ്ഥാന്‍ എ - ശ്രീലങ്ക എ മറ്റൊരു സെമി ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരിഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 322 റണ്‍സാണ് നേടിയത്. 88 റണ്‍സ് നേടിയ ഒമൈര്‍ യൂസുഫാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് ഹാരിസ് (52), മുബഷിര്‍ ഖാന്‍ (42) എന്നിവരും തിളങ്ങി. മറുപടി ബാറ്റിംഗില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന നിലയിലാണ്. അവസാന ഓവറില്‍ 67 റണ്‍സാണ് ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത്. 

അയര്‍ലന്‍ഡ് ടൂ‍ര്‍: ക്യാപ്റ്റനാകുമോ സഞ്ജു സാംസണ്‍; ഹാര്‍ദിക് പാണ്ഡ്യക്കും വിശ്രമം, ആരാധകര്‍ കലിപ്പില്‍