റണ്‍പട്ടികയില്‍ ഹിറ്റ്‌മാന്‍ ഹിറ്റ്‌ ചാര്‍ട്ടില്‍; രോഹിത്തിന് നിര്‍ണായക നേട്ടം

Published : Sep 04, 2021, 08:36 AM ISTUpdated : Sep 04, 2021, 08:38 AM IST
റണ്‍പട്ടികയില്‍ ഹിറ്റ്‌മാന്‍ ഹിറ്റ്‌ ചാര്‍ട്ടില്‍; രോഹിത്തിന് നിര്‍ണായക നേട്ടം

Synopsis

രോഹിത്തിന്റെ കൂടുതൽ റൺസും ഏകദിന ക്രിക്കറ്റിൽ നിന്നാണ്. രോഹിത് 227 ഏകദിനത്തിൽ നിന്ന് 9205 റൺസ് നേടിയിട്ടുണ്ട്.

ഓവല്‍: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 15000 റൺസ് പൂർത്തിയാക്കി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലാണ് രോഹിത് നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. രോഹിത്തിന്റെ കൂടുതൽ റൺസും ഏകദിന ക്രിക്കറ്റിൽ നിന്നാണ്. രോഹിത് 227 ഏകദിനത്തിൽ നിന്ന് 9205 റൺസ് നേടിയിട്ടുണ്ട്. 43 ടെസ്റ്റില്‍ 2940 ഉം 111 ടി20യില്‍ 2864 ഉം റണ്‍സ് ഹിറ്റ്‌മാന് സ്വന്തം. 

34,357 റൺസെടുത്ത സച്ചിൻ ടെൻഡുൽക്കറാണ് റൺവേട്ടക്കാരിൽ ഒന്നാമൻ. രാഹുല്‍ ദ്രാവിഡ്, വിരാട് കോലി, സൗരവ് ഗാംഗുലി, എം എസ് ധോണി, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് അസ്‌ഹ‌റുദ്ദീന്‍ എന്നിവരാണ് 15000 റൺസ് പിന്നിട്ട മറ്റ് ഇന്ത്യൻ ബാറ്റ്സ്‌മാൻമാർ.

രോഹിത് ട്രാക്കില്‍, ഇന്ത്യ പ്രതീക്ഷയില്‍

ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച സ്‌കോർ ലക്ഷ്യമിട്ട് ഇന്ത്യ മൂന്നാം ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും. വിക്കറ്റ് നഷ്ടമാവാതെ 43 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. 22 റൺസുമായി കെ എൽ രാഹുലും 20 റൺസുമായി രോഹിത് ശർമ്മയുമാണ് ക്രീസിൽ. 99 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ ഇപ്പോഴും 56 റൺസ് പിന്നിലാണ്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയുടെ 191 റൺസിനെതിരെ ഇംഗ്ലണ്ട് 290 റൺസാണെടുത്തത്.  

ഇംഗ്ലണ്ടിന് മികച്ച ലീഡ്, രണ്ടാം ഇന്നിംഗ്സില്‍ നല്ല തുടക്കമിട്ട് ഇന്ത്യ

അഫ്രീദിയും അക്തറും യൂസഫും ഒരുപാട് ചീത്തവിളിച്ചു, ഏകദിന അരങ്ങേറ്റത്തെക്കുറിച്ച് സെവാഗ്

ടി20യില്‍ ബംഗ്ലാദേശ് ജൈത്രയാത്ര തുടരുന്നു; ന്യൂസിലന്‍ഡിനെതിരായ രണ്ടാം മത്സരത്തിലും ജയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍