നിലയുറപ്പിച്ച് പോപ്പ്, ഓവലില്‍ ഇംഗ്ലണ്ടിന് ലീഡ്

Published : Sep 03, 2021, 08:39 PM IST
നിലയുറപ്പിച്ച് പോപ്പ്, ഓവലില്‍ ഇംഗ്ലണ്ടിന് ലീഡ്

Synopsis

53-3 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലെത്തിയ ഇംഗ്ലണ്ടിന്‍റെ നൈറ്റ് വാച്ച്മാന്‍ ഓവര്‍ടണെയും(1), ഡേവിഡ് മലനെയും(31) തുടക്കത്തിലെ മടക്കി ഉമേഷ് യാദവ് ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

ഓവല്‍: ഇന്ത്യക്കെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്ത ഇംഗ്ലണ്ട് 36 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. 74 റണ്‍സുമായി ഓലി പോപ്പും നാലു റണ്‍സോടെ ക്രിസ് വോക്സുമാണ് ക്രീസില്‍.

തുടക്കത്തില്‍ വിറപ്പിച്ചു, പിന്നീട് പിടി അയഞ്ഞു

53-3 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലെത്തിയ ഇംഗ്ലണ്ടിന്‍റെ നൈറ്റ് വാച്ച്മാന്‍ ഓവര്‍ടണെയും(1), ഡേവിഡ് മലനെയും(31) തുടക്കത്തിലെ മടക്കി ഉമേഷ് യാദവ് ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഇതോടെ 62-5ലേക്ക് കൂപ്പുകുത്തിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡ് പ്രതീക്ഷിച്ചു. എന്നാല്‍ ആറാം വിക്കറ്റില്‍ 89 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഓലി പോപ്പും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് പ്രത്യാക്രമണത്തിലൂടെ ഇംഗ്ലണ്ടിനെ കരകയറ്റി.

ലഞ്ചിന് ശേഷം ജോണി ബെയര്‍സ്റ്റോയെ(37) വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മൊയീന്‍ അലിയെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന പോപ്പ് ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചു. ചായക്ക് തൊട്ടു മുമ്പ് മൊയീന്‍ അലിയെ(35) രവീന്ദ്ര ജഡേജ വീഴ്ത്തിയെങ്കിലും ക്രിസ് വോക്സിനെ കൂട്ടുപിടിച്ച് പോപ്പ് ഇംഗ്ലണ്ടിനെ 200 കടത്തി. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബുമ്ര രണ്ടും വിക്കറ്റുമെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച
ലഖ്നൗവിൽ എക്യുഐ 411, തിരുവനന്തപുരത്തേത് 68; മത്സരം ഇവിടെയാണ് നടത്തേണ്ടിയിരുന്നതെന്ന് ശശി തരൂർ, എക്സിൽ ചർച്ച