
ഓവല്‍: ആദ്യ ഏകദിനത്തില്‍(ENG vs IND 1st ODI) ഇംഗ്ലണ്ട് ബാറ്റിംഗിന്‍റെ മുനയൊടിച്ച് ഇന്ത്യന്‍ പേസർമാരായ ജസ്പ്രീത് ബുമ്രയും(Jasprit Bumrah) മുഹമ്മദ് ഷമിയും(Mohammed Shami). ഓവലില്‍ ബുമ്ര തുടക്കത്തിലെ കൊടുങ്കാറ്റായപ്പോള്‍ 26 റണ്‍സിനിടെ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടമായി. ഇതില്‍ നാല് വിക്കറ്റും ബുമ്രക്കാണ്. ജേസന്‍ റോയ്(Jason Roy) 0, ജോ റൂട്ട്(Joe Root) 0, ജോണി ബെയ്ർസ്റ്റോ(Jonny Bairstow) 7, ലിയാം ലിവിംഗ്സ്റ്റണ്‍(Liam Livingstone) 0 എന്നിവർ ബുമ്രക്ക് കീഴടങ്ങി. അതേസമയം അക്കൗണ്ട് തുറക്കും മുമ്പ് ബെന്‍ സ്റ്റോക്സിനെ(Ben Stokes) ഷമി പറഞ്ഞയച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് 9 ഓവർ പിന്നിടുമ്പോള്‍ 27-5 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ജോസ് ബട്‍ലറും(12*), മൊയീന്‍ അലിയുമാണ്(0*) ക്രീസില്‍.
ഓവല്‍ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ വിരാട് കോലി ഇന്ന് കളിക്കുന്നില്ല. പകരം ശ്രേയസ് അയ്യർ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങും. ഓപ്പണർ ശിഖർ ധവാനും ഓള്‍റൗണ്ടർ ഹാർദിക് പാണ്ഡ്യയും ഏകദിന ടീമില്‍ മടങ്ങിയെത്തി. ഓള്‍റൗണ്ടർ രവീന്ദ്ര ജഡേജയും പ്ലേയിംഗ് ഇലവനിലുണ്ട്. പേസർ പ്രസിദ്ധ് കൃഷ്ണയും ഇടംപിടിച്ചു.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ശിഖർ ധവാന്‍, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, യുസ്‍വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ.
Virat Kohli : കോലിയെ നൈസായി ഒഴിവാക്കിയതോ? അപ്ഡേറ്റ് പുറത്തുവിട്ട് ബിസിസിഐ