Virat Kohli : ഫോമിലല്ലാത്ത വിരാട് കോലിയെ എന്ത് ചെയ്യണം; തുറന്നടിച്ച് സയ്യിദ് കിർമാനിയും

Published : Jul 12, 2022, 05:15 PM ISTUpdated : Jul 12, 2022, 05:20 PM IST
Virat Kohli : ഫോമിലല്ലാത്ത വിരാട് കോലിയെ എന്ത് ചെയ്യണം; തുറന്നടിച്ച് സയ്യിദ് കിർമാനിയും

Synopsis

'എത്ര പരിചയസമ്പന്നനായാലും കുറച്ച് ഇന്നിംഗ്സുകളില്‍ മോശം പ്രകടനം പുറത്തെടുത്താല്‍ സെലക്ടർമാർ ഒരു തീരുമാനം കൈക്കൊള്ളണം'

ഓവല്‍: ഇന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍(ENG vs IND 1st ODI) ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി(Virat Kohli) കളിക്കുന്നില്ല. കോലിക്ക് പരിക്കാണെന്നാണ് റിപ്പോർട്ടുകള്‍. മോശം ഫോമിലുള്ള കോലിയെ ടീമില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം വരെ ശക്തമാണ്. താരങ്ങളുടെ പേരും പെരുമയും നോക്കാതെ തീരുമാനമെടുക്കുകയാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം മുന്‍താരങ്ങളായ വെങ്കടേഷ് പ്രസാദും(Venkatesh Prasad), വീരേന്ദർ സെവാഗും(Virender Sehwag) വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതേ നിലപാട് സ്വീകരിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പർ സയ്യിദ് കിർമാനിയും(Syed Kirmani).  

'തീർച്ചയായും ഈ കാലഘട്ടത്തില്‍ ടീമിലെത്താന്‍ ശക്തമായ മത്സരമുണ്ട്. എത്ര പരിചയസമ്പന്നനായാലും കുറച്ച് ഇന്നിംഗ്സുകളില്‍ മോശം പ്രകടനം പുറത്തെടുത്താല്‍ സെലക്ടർമാർ ഒരു തീരുമാനം കൈക്കൊള്ളണം. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുക, ഫോം കണ്ടെത്തുക. താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരമുണ്ടോ എന്ന് എന്നിട്ട് നമുക്ക് നോക്കാം. എന്തുകൊണ്ടാണ് ഈ രീതി വിരാട് കോലിക്ക് ബാധകമല്ലാത്തത് എന്നറിയില്ല' എന്നും കിർമാനി ഇന്ത്യ ടുഡേയോട് പറഞ്ഞു. 

വിരാട് കോലിയെ ടി20 ഫോർമാറ്റില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യത്തോട് മുന്‍താരം വീരേന്ദർ സെവാഗ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 'ഇന്ത്യക്കായി കളിക്കാന്‍ കഴിവുള്ള നിരവധി താരങ്ങളുണ്ട്. നിർഭാഗ്യം കൊണ്ടുമാത്രം പുറത്തിരിക്കുന്ന താരങ്ങളാണ് ഇവരില്‍ ചിലർ. ടി20 ക്രിക്കറ്റില്‍ നിലവിലെ ഫോം പരിഗണിച്ച് ഏറ്റവും മികച്ച താരങ്ങളെ കളിപ്പിക്കാനുള്ള വഴി കണ്ടെത്തുകയാണ് വേണ്ടത്' എന്നും വീരു ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ കോലി 11 റണ്‍സില്‍ പുറത്തായതിന് പിന്നാലെയായിരുന്നു സെവാഗിന്‍റെ വിമർശനം. ഇംഗ്ലണ്ടിനെതിരെ രണ്ട് ടി20കളില്‍ 12 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഏറെക്കാലം ഇന്ത്യയുടെ വിശ്വസ്ത ബാറ്ററായിരുന്ന കോലി നിറംമങ്ങിയെങ്കിലും ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു. 

ഫോമിലല്ലാത്ത താരങ്ങളെ കളിപ്പിക്കുന്നതിനെതിരെ മുന്‍ പേസർ വെങ്കടേഷ് പ്രസാദും രംഗത്തെത്തിയിട്ടുണ്ട്. 'ഫോമിലല്ലെങ്കില്‍ പേരും പെരുമയും പോലും നോക്കാതെ താരങ്ങളെ പുറത്തിരുത്തുന്ന ഒരു കാലമുണ്ടായിരുന്നു. സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, യുവ്‍രാജ് സിംഗ്, സഹീർ ഖാന്‍, ഹർഭജന്‍ സിംഗ് എന്നിവരെല്ലാം ഫോമിലല്ലാത്തപ്പോള്‍ ടീമിന് പുറത്തായിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി റണ്‍സ് കണ്ടെത്തിയ ശേഷമാണ് ഇവരെല്ലാം തിരിച്ച് ദേശീയ ടീമില്‍ മടങ്ങിയെത്തിയത്. എന്നാല്‍ ഈ രീതിയിപ്പോള്‍ മാറി. ഫോമിലല്ലാത്ത താരങ്ങളെ വിശ്രമത്തിന് അയക്കുകയാണ് ഇപ്പോള്‍' എന്നുമായിരുന്നു വെങ്കടേഷ് പ്രസാദിന്‍റെ ട്വീറ്റ്. 

ഏറ്റവും ഉചിതമായ താരങ്ങളെ കളിപ്പിക്കണം; ഫോമിലല്ലാത്തവർക്കെതിരെ വീരുവിന്‍റെ ഒളിയമ്പ്, ലക്ഷ്യം കോലി?

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുഹമ്മദ് സിറാജിനെ നിലംതൊടാതെ പറത്തി സര്‍ഫറാസ് ഖാന്‍, രഞ്ജി ട്രോഫിയില്‍ നേടിയത് വെടിക്കെട്ട് ഡബിള്‍
വജ്രായുധം പുറത്തെടുക്കുമോ ബിസിസിഐ, എങ്കിൽ ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തകർന്ന് തരിപ്പണമാകും, ക്ഷമിക്കരുതെന്ന് ആരാധകർ