
ഓവല്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍(ENG vs IND 1st ODI) ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി(Virat Kohli) കളിക്കുന്നില്ല. കോലിക്ക് പരിക്കാണെന്ന് ടോസ് വേളയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ(Rohit Sharma) വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോലിയെ നൈസായി ഒഴിവാക്കിയതാണ് എന്ന ചർച്ച ആരാധകർക്കിടയില്‍ സജീവമാണ്. ഇതിനിടെ താരത്തിന്‍റെ പരിക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ ബിസിസിഐ(BCCI) പുറത്തുവിട്ടിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് വിരാട് കോലിയെയും പേസർ അർഷ്ദീപ് സിംഗിനേയും പരിഗണിച്ചില്ല. കോലിക്ക് നേരിയ ഗ്രോയിന്‍ പരിക്കാണെങ്കില്‍ അർഷ്ദീപിന് ഉദരഭാഗത്താണ് പരിക്കേറ്റത് എന്നും ബിസിസിഐ വിശദീകരിക്കുന്നു. ബിസിസിഐയുടെ മെഡിക്കല്‍ സംഘം ഇരുവരേയും നിരീക്ഷിച്ചുവരികയാണ് എന്നും ഇന്ത്യന്‍ ടീമിന്‍റെ ട്വീറ്റില്‍ പറയുന്നു.
ഓവല്‍ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ ബൗളിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ വിരാട് കോലി ഇന്ന് കളിക്കുന്നില്ല. പകരം ശ്രേയസ് അയ്യർ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങും. ഓപ്പണർ ശിഖർ ധവാനും ഓള്‍റൗണ്ടർ ഹാർദിക് പാണ്ഡ്യയും ഏകദിന ടീമില്‍ മടങ്ങിയെത്തി. ഓള്‍റൗണ്ടർ രവീന്ദ്ര ജഡേജയും പ്ലേയിംഗ് ഇലവനിലുണ്ട്. പേസർ പ്രസിദ്ധ് കൃഷ്ണയും ഇടംപിടിച്ചു.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ശിഖർ ധവാന്‍, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, യുസ്‍വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ.
ENG vs IND : ഏകദിനപ്പോരിനൊരുങ്ങി ഓവല്‍; ടോസ് വീണു, വിരാട് കോലി കളിക്കുന്നില്ല
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!