ENG vs IND : അശ്വിന് അവസരം നല്‍കാതിരുന്നത്; ദ്രാവിഡിനെ കടന്നാക്രമിച്ച് ഡാനിഷ് കനേറിയ

Published : Jul 05, 2022, 02:23 PM ISTUpdated : Jul 05, 2022, 02:27 PM IST
ENG vs IND : അശ്വിന് അവസരം നല്‍കാതിരുന്നത്; ദ്രാവിഡിനെ കടന്നാക്രമിച്ച് ഡാനിഷ് കനേറിയ

Synopsis

എഡ്‍ജ്‍ബാസ്റ്റണില്‍ ജയസാധ്യതയില്‍ നിന്ന് പരാജയത്തിന് അരികെയാണ് ഇന്ത്യ. എന്തുകൊണ്ടാണ് രവിചന്ദ്ര അശ്വിന്‍ പ്ലേയിംഗ് ഇലവനിലില്ലാത്തത്

എഡ്‍ജ്‍ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റില്‍(ENG vs IND 5th Test) വെറ്ററന്‍ സ്പിന്നർ രവിചന്ദ്ര അശ്വിനെ(Ravi Ashwin) ഉള്‍പ്പെടുത്താതിരുന്നതില്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ(Rahul Dravid) വിമർശിച്ച് പാക് മുന്‍താരം ഡാനിഷ് കനേറിയ(Danish Kaneria). നിലവില്‍ ടെസ്റ്റ് റാങ്കിംഗില്‍ ബൗളർമാരിലും ഓൾറൗണ്ട‍ർമാരിലും രണ്ടാംസ്ഥാനക്കാരനാണ് ആ‍ർ അശ്വിൻ. എഡ്‍ജ്‍ബാസ്റ്റണിലും അവസരം ലഭിക്കാതിരുന്നതോടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു ടെസ്റ്റിലും അശ്വിന്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചില്ല. 

'എഡ്‍ജ്‍ബാസ്റ്റണില്‍ ജയസാധ്യതയില്‍ നിന്ന് പരാജയത്തിന് അരികെയാണ് ഇന്ത്യ. എന്തുകൊണ്ടാണ് രവിചന്ദ്ര അശ്വിന്‍ പ്ലേയിംഗ് ഇലവനിലില്ലാത്തത്. ഇംഗ്ലണ്ടില്‍ ഏറെ കളിച്ചിട്ടുള്ള രാഹുല്‍ ദ്രാവിഡിന് അവിടുത്തെ സാഹചര്യങ്ങള്‍ നന്നായി അറിയാം. ഇംഗ്ലീഷ് സമ്മറില്‍ മൂന്നാംദിനം മുതല്‍ സ്പിന്നർമാർക്ക് അനുകൂലമാകും പിച്ച്. ഈർപ്പം കാരണം പേസ് കുറയും. ഇനി എന്തെങ്കിലും അത്ഭുതം ചെയ്യാന്‍ കഴിയുക ജസ്പ്രീത് ബുമ്രക്ക് മാത്രമായിരിക്കും. ഇന്ത്യക്ക് വീഴ്ച പറ്റി, അതിനുള്ള വില നല്‍കിക്കൊണ്ടിരിക്കുകയാണ്' എന്നും ഡാനിഷ് കനേറിയ വിമർശിച്ചു. 

എഡ്‍ജ്‍ബാസ്റ്റണില്‍ 378 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന നിലയിലാണ് അഞ്ചാംദിനം ബാറ്റിംഗ് പുനരാരംഭിക്കുക. 76* റണ്‍സോടെ ജോ റൂട്ടും 72* റണ്‍സോടെ ജോണി ബെയ്ര്‍സ്റ്റോയുമാണ് ക്രീസില്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് അവസാനദിനം ജയത്തിലേക്ക് വേണ്ടത് 119 റണ്‍സ് മാത്രം. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ റൂട്ടും ബെയ്ര്‍സ്റ്റോയും ചേര്‍ന്ന് ഇതുവരെ 150 റണ്‍സ് അടിച്ചുകൂട്ടിയതിലാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍. ഈ കൂട്ടുകെട്ട് പൊളിച്ചാലും ക്രീസിലെത്താനുള്ള ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ഇന്ത്യക്ക് തലവേദനയാവും. 

ഇന്ന് ആദ്യ സെഷനില്‍ ഇന്ത്യയുടെ ഓവറുകള്‍ നിർണായകമാകും. ഇന്നലെ 107 റണ്‍സ് ഇംഗ്ലീഷ് ഓപ്പണർമാരായ സാക്ക് ക്രൗലിയും അലക്സ് ലീസും ഒന്നാം വിക്കറ്റില്‍ ചേർത്തതും ഇന്ത്യക്ക് വിനയായി. 76 പന്തില്‍ 46 റണ്‍സെടുത്ത സാക്കിനെ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുമ്ര ബൗൾഡാക്കുകയായിരുന്നു. ഒരോവറിന്‍റെ ഇടവേളയില്‍ മൂന്നാമന്‍ ഓലീ പോപ് പുറത്തായെങ്കിലും അർധസെഞ്ചുറി തികച്ച് ഗംഭീരമായി മുന്നേറിയ അലക്സ് ലീസ്  65 പന്തില്‍ 56 റണ്ണെടുത്തു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ നിലവില്‍ 2-1ന് മുന്നിലാണ്.  

ENG vs IND : എഡ്‍ജ്ബാസ്റ്റണില്‍ ആകാംക്ഷയുടെ മണിക്കൂറുകള്‍; മഴ കൊണ്ടുപോകുമോ മത്സരം?

PREV
click me!

Recommended Stories

38 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടം, ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് തോല്‍വിയിലേക്ക്
നടുവൊടിച്ച് പ്രസിദ്ധ്, കറക്കിയിട്ട് കുല്‍ദീപ്, നല്ല തുടക്കത്തിനുശേഷം അടിതെറ്റി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം