
മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരെ മാഞ്ചസ്റ്റര്‍ ഏകദിനത്തില്‍ 259ന് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ അക്കൗണ്ടില്‍ ഒരു മോശം റെക്കോര്‍ഡ്. 2015 ലോകകപ്പിന് ശേഷം നാട്ടില്‍ നടക്കുന്ന ഏകദിനത്തില്‍ ആദ്യമായിട്ടാണ് സ്വന്തം നാട്ടില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്തിട്ട് 300 റണ്‍സ് നേടാതെ പോകുന്നത്. മാത്രമല്ല, ഇന്ത്യക്കും അഭിമാനിക്കാവുന്ന ഒരു കാര്യമുണ്ട്. ഏകദിനത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയാണ് ഇന്ത്യ ഏതിര്‍ടീമിന്റെ എല്ലാ വിക്കറ്റുകളും സ്വന്തമാക്കുന്നത്. 2015 ലോകകപ്പിലും ഇന്ത്യ എതിര്‍ടീമിനെ ഏഴ് തവണ ഓള്‍ഔട്ടാക്കിയിരുന്നു.
അതേസമയം, മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും ഇന്ത്യക്ക് വിജയപ്രതീക്ഷയുണ്ട്. നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ ഇനി വേണ്ടത് 47 റണ്‍സാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 38 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തിട്ടുണ്ട്. റിഷഭ് പന്ത് (82), രവീന്ദ്ര ജഡേജയും (3) ക്രീസിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യ (71)യാണ് അവസാനം പുറത്തായത്. രോഹിത് ശര്‍മ (17), ശിഖര്‍ ധവാന്‍ (1), വിരാട് കോലി (17), സൂര്യുകുമാര്‍ യാദവ് (16) എന്നിവര്‍ നേരത്തെ മടങ്ങിയിരുന്നു. ഒരുഘട്ടത്തില്‍ നാലിന് 72 എന്ന നിലയിലായിരുന്നു ഇന്ത്യ.
പിന്നീട പന്ത്- ഹാര്‍ദിക് സഖ്യം കൂട്ടിചര്‍ത്ത 133 റണ്‍സാണ് ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കിയത്. 55 പന്തില്‍ 10 ബൗണ്ടറികളുടെ സഹായത്തോടെയാണ് ഹാര്‍ദിക് ഇത്രയും റണ്‍സെടുത്തത്. എന്നാല്‍ ബ്രൈഡണ്‍ കാര്‍സിന്റെ പന്തില്‍ ബെന്‍ സ്‌റ്റോക്‌സിന് ക്യാച്ച് നല്‍കി ഹാര്‍ദിക് മടങ്ങി. പന്ത് ഇതുവരെ ഒമ്പ്ത ഫോറും ഒരു സിക്‌സും നേടിയിട്ടുണ്ട്. റീസെ ടോപ്ലി ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് ധവാനെ നഷ്ടമായി. ടോപ്ലിയുടെ പന്തില്‍ ജേസണ്‍ റോയ്ക്ക് ക്യാച്ച്. മനോഹരമായി കളിച്ചുവന്ന രോഹിത്തും ടോപ്ലിക്ക് ഇരയായി. സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്. കോലി തന്റെ മോശം ഫോം തുടരുകയാണ്. ഇത്തവണയും ഓഫ് സ്റ്റംപിന് പുറത്തുപോവുന്ന പന്തില്‍ ബാറ്റ് വച്ചാണ് കോലി മടങ്ങുന്നത്. സൂര്യകുമാറിനും പിടിച്ചുനില്‍ക്കാനായില്ല. ക്രെയ്ഗ് ഓവര്‍ടോണിന്റെ പന്തില്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു സൂര്യ.
നേരത്തെ, രണ്ടാം ഓവറില്‍ തന്നെ ഇന്ത്യ ഇംഗ്ലണ്ട് ബാറ്റിംഗിന്റെ നിയന്ത്രണമേറ്റെടുത്തു. ഏകദിന പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച മുഹമ്മദ് സിറാജ് (Mohammed Siraj), ജോണി ബെയര്‍സ്‌റ്റോ (0), ജോ റൂട്ട് (0) എന്നിവരെ മടക്കിയയച്ചു. മിഡ്ഓഫില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയാണ് ബെയര്‍സ്റ്റോ മടങ്ങുന്നത്. അതേ ഓവറിന്റെ അവസാന പന്തില്‍ റൂട്ടിനേയും (0) സിറാജ് മടക്കി. സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച്.
പിന്നീട് ക്രീസില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ജേസണ്‍ റോയ് (41)- സ്‌റ്റോക്‌സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ (Hardik Pandya) ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ റോയ്ക്ക് പിഴച്ചു. 10-ാം ഓവറില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി റോയ് മടങ്ങി. റോയ് ഏഴ് ബൗണ്ടറികള്‍ നേടി. മികച്ച തുടക്കം സ്‌റ്റോക്‌സിന് മുതലാക്കാനായില്ല. ഹാര്‍ദിക് സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി.
പിന്നാലെ ക്രീസിലെത്തിയ മൊയീന്‍ അലി (37), ലിയാം ലിവിംഗ്‌സറ്റണ്‍ (27) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ അലിയെ മടക്കി രവീന്ദ്ര ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഒട്ടും വൈകാതെ ലിവിംഗ്സ്റ്റണും പവലിയനില്‍ തിരിച്ചെത്തി. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ജഡേജയ്ക്ക് സാധിച്ചു. അതേ ഓവറില്‍ ബട്‌ലറും മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. എന്നാല്‍ ഡേവിഡ് വില്ലി (18), ക്രെയ്ഗ് ഓവര്‍ടോണ്‍ (32) എന്നിവര്‍ സ്‌കോര്‍ 250 കടത്താന്‍ സഹായിച്ചു. റീസെ ടോപ്‌ലിയാണ് പുറത്തായ മറ്റൊരു താരം. ബ്രൈഡണ്‍ കാര്‍സെ (3) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!