ഇന്ത്യക്ക് ഇംഗ്ലണ്ടിന്‍റെ മുന്നറിയിപ്പ്; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തൂവാരി

By Web TeamFirst Published Jan 25, 2021, 5:42 PM IST
Highlights

രണ്ടാം ഇന്നിങ്ങില്‍ 126ന് പുറത്തായ ശ്രീലങ്ക 164 റണ്‍സിന്റെ വിജയലക്ഷ്യമാണ് വച്ചുനീട്ടിയത്. ഇംഗ്ലണ്ട് നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമത്തേയും അവസാനത്തേയും മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ ജയം. സ്‌കോര്‍: ശ്രീലങ്ക 344 & 126, ഇംഗ്ലണ്ട് 344 & 164. രണ്ടാം ഇന്നിങ്ങില്‍ 126ന് പുറത്തായ ശ്രീലങ്ക 164 റണ്‍സിന്റെ വിജയലക്ഷ്യമാണ് വച്ചുനീട്ടിയത്. ഇംഗ്ലണ്ട് നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

പന്ത് കുത്തിത്തിരിയുന്ന ട്രാക്കില്‍ ഡൊമിനിക് സിബ്ലി (56), ജോസ് ബട്‌ലര്‍ (46) എന്നിവര്‍ പുറത്താവാതെ നേടിയ 75 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്. സാക് ക്രൗളി (13), ജോണി ബെയര്‍സ്‌റ്റോ (29), ജോ റൂട്ട് (11), ഡാനിയേല്‍ ലോറന്‍സ് (2) എന്നിവരാണ് പുറത്തായി മറ്റുതാരങ്ങള്‍. ശ്രീലങ്ക ലസിത് എംബുല്‍ഡെനിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നേടിയിരുന്ന താരം ആദ്യ പത്ത് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. രമേഷ് മെന്‍ഡിനാണ് ഒരു വിക്കറ്റ്.

നേരത്തെ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍ 126ന് പുറത്താവുകയായിരുന്നു. എല്ലാ വിക്കറ്റും സ്പിന്നര്‍മാരാണ് വീഴ്ത്തിയത്. ഡൊമിനിക് ബെസ്സ്, ജാക്ക് എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്്ത്തി. ക്യാപ്്റ്റന്‍ ജോ റൂട്ടിന് രണ്ട് വിക്കറ്റുണ്ട്. 40 റണ്‍സ് നേടിയ എംബുല്‍ഡെനിയയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. കുശാല്‍ പെരേര (14), ലാഹിരു തിരിമാനെ (13), ഒഷാഡോ ഫെര്‍ണാണ്ടോ (3), എയ്ഞ്ചലോ മാത്യൂസ് (5), ദിനേശ് ചാണ്ഡിമല്‍ (9), നിരോശന്‍ ഡിക്ക്‌വെല്ല (7) തുടങ്ങിയ പ്രധാന താരങ്ങള്‍ നിരാശപ്പെടുത്തി. 

നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക 10 വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സാണ് നേടിയിരുന്നത്. എയ്ഞ്ചലോ മാത്യൂസ് (110), നിരോഷന്‍ ഡിക്ക്‌വെല്ല (92) എന്നിവരുടെ ഇന്നിങ്‌സാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ദില്‍റുവാന്‍ പെരേര (67), ദിനേഷ് ചാണ്ഡിമല്‍ (52), ലാഹിരു തിരിമാനെ (43) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനായി വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ആറ് വിക്കറ്റ് വീഴ്ത്തി. മാര്‍ക്ക് വുഡിന് മൂന്ന് വിക്കറ്റുണ്ടായിരുന്നു. 

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 344ന് പുറത്തായി. 35 റണ്‍സണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് വഴങ്ങിയത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ ജോ റൂട്ടിന്റെ (186) ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് തുണയായത്. ജോസ് ബട്‌ലര്‍ (55), ഡൊമിനിക് ബെസ്സ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എംബുല്‍ഡെനിയ ഏഴ് വിക്കറ്റ് വീഴ്ത്തി.

click me!