കോലി ട്രോഫി കൈമാറിയപ്പോള്‍ കണ്ണുനിറഞ്ഞു: നടരാജന്‍

By Web TeamFirst Published Jan 25, 2021, 11:35 AM IST
Highlights

ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ നട്ടുവിന് ലഭിച്ച സ്വീകരണം നേരത്തെ വൈറലായിരുന്നു. 

സേലം: ഓസ്‌ട്രേലിയൻ പര്യടനത്തിൽ കളിക്കാൻ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഫാസ്റ്റ് ബൗളർ ടി. നടരാജൻ. പരമ്പരയിലുടനീളം ആർ അശ്വിൻ വലിയ പിന്തുണ നൽകിയെന്നും നായകന്‍ വിരാട് കോലി ടി20 ട്രോഫി കൈമാറിയപ്പോള്‍ കണ്ണുനിറഞ്ഞെന്നും നടരാജൻ പറഞ്ഞു. 

ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഭാഗ്യം ഏറ്റവും കൂടുതൽ കനിഞ്ഞത് തമിഴ്‌നാട് പേസർ ടി. നടരാജനെയായിരുന്നു. നെറ്റ് ബൗളറായി ടീമിനൊപ്പമെത്തിയ നടരാജൻ പരമ്പരയിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുകയും മികവ് തെളിയിക്കുകയും ചെയ്തു. ഒറ്റ പര്യടനത്തിൽ എല്ലാ ഫോർമാറ്റിലും അരങ്ങേറുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം അങ്ങനെ നടരാജന് സ്വന്തമായി.

ആ ക്രെഡിറ്റ് എനിക്കുവേണ്ട, അതിനര്‍ഹര്‍ അവര്‍തന്നെയാണ്; നിലപാട് വ്യക്തമാക്കി ദ്രാവിഡ്

ബ്രിസ്‌ബേന്‍ ടെസ്റ്റിൽ ബാറ്റ് ചെയ്ത അനുഭവം നടരാജന്‍ വിശദീകരിച്ചു. 'ടി20 പരമ്പരയുടെ ട്രോഫി നായകന്‍ വിരാട് കോലി തനിക്ക് കൈമാറിയപ്പോള്‍ കണ്ണുനിറഞ്ഞു. തമിഴ്‌നാട് ടീമിലെ സഹതാരമായ ആർ അശ്വിൻ എപ്പോഴും പിന്തുണയുമായി ഉണ്ടായിരുന്നു. നാട്ടില്‍ ഇത്ര വലിയ സ്വീകരണം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഗ്രാമത്തിലെ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു' എന്നും നടരാജന്‍ പറഞ്ഞു. 

ഗാബ ടെസ്റ്റിലെ ചരിത്ര ജയത്തോടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ നായകന്‍ അജിങ്ക്യ രഹാനെയും ട്രോഫി നടരാജന് കൈമാറിയിരുന്നു. ടന്റി 20യിൽ ആറും ഏകദിനത്തിൽ രണ്ടും ടെസ്റ്റിൽ മൂന്നും വിക്കറ്റുകളാണ് പരമ്പരയിൽ നടരാജൻ നേടിയത്. 

ഓസ്‌ട്രേലിയയില്‍ തിളങ്ങിയ 6 ഇന്ത്യന്‍ താരങ്ങള്‍ക്ക് ആനന്ദ് മഹീന്ദ്രയുടെ തകര്‍പ്പന്‍ സമ്മാനം

click me!