ബട്ലർ, ആർച്ചർ തിരിച്ചെത്തി; ഓസീസിനെതിരെ നിശ്ചിത ഓവർ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

Published : Aug 31, 2020, 10:08 PM IST
ബട്ലർ, ആർച്ചർ തിരിച്ചെത്തി; ഓസീസിനെതിരെ നിശ്ചിത ഓവർ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

Synopsis

മാര്‍ക്ക് വുഡും സാം കറനും ഇരു ടീമുകളില്‍ ഇടം പിടിച്ചപ്പോള്‍ ക്രിസ് വോക്സിന് ഏകദിന ടീമില്‍ മാത്രമാണ് സ്ഥാനം. 

ലണ്ടൻ: ഓസ്ട്രേലിയക്കെതിരെ നിശ്ചിത ഓവർ പരമ്പയ്ക്കുള്ള ഇംഗ്ലീഷ് ടീമിൽ ജോഫ്ര ആർച്ചർ, ജോസ് ബട്ലർ എന്നിവർ മടങ്ങിയെത്തി. പാകിസ്ഥാനെതിരായ ടി 20 പരമ്പരയിൽ ഇരുവർക്കും വിശ്രമം നൽകിയിരുന്നു. എന്നാൽ ടെസ്റ്റ് നായകൻ ജോ റൂട്ടിനെ ഏകദിന ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയത്. 

മാര്‍ക്ക് വുഡും സാം കറനും ഇരു ടീമുകളില്‍ ഇടം പിടിച്ചപ്പോള്‍ ക്രിസ് വോക്സിന് ഏകദിന ടീമില്‍ മാത്രമാണ് സ്ഥാനം. അതെ സമയം പാക്കിസ്ഥാനെതിര ടി20 പരമ്പരയിലുണ്ടായിരുന്ന സാഖിബ് മഹമ്മൂദിനെ റിസര്‍വ് ആയാണ് ഓസ്ട്രേലിയയ്ക്കെതിരെ പരിഗണിച്ചിരിക്കുന്നത്.

ടി20 മത്സരങ്ങൾ സെപ്റ്റംബര്‍ 4, 6, 8 തിയ്യതികളിൽ സതാംപ്ടണിൽ നടക്കും. 11, 13, 16  തീയ്യതികളില്‍ ഓള്‍ഡ് ട്രാഫോഡിലാണ് ഏകദിന മത്സരങ്ങൾ. 

ടി20 ടീം: ഓയിൽ മോർഗൻ (ക്യാപ്റ്റൻ), മൊയീൻ അലി, ജോഫ്ര ആർച്ചർ, ജോണി ബെയർ സ്റ്റോ, ടോം ബാന്റൺ, സാം ബില്ലിംഗ്സ്, ജോസ് ബട്ലർ, സാം കറൻ, ടോം കറൻ, ജോ ഡെൻലി, ക്രിസ് ജോർദാൻ, ഡേവിഡ് മലാൻ, ആദിൽ റഷീദ്, മാർക്ക് വുഡ്.

ഏകദിന ടീം:  ഓയിൽ മോർഗൻ (ക്യാപ്റ്റൻ), മൊയീൻ അലി, ജോ റൂട്ട്, ജോഫ്ര ആർച്ചർ, ജോണി ബെയർ സ്റ്റോ, ടോം ബാന്റൺ, സാം ബില്ലിംഗ്സ്, ജോസ് ബട്ലർ, സാം കറൻ, ടോം കറൻ, ആദിൽ റഷീദ്, ക്രിസ് മോക്സ്, മാർക്ക് വുഡ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍
ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ തന്നെ ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറും, സ‍ർപ്രൈസ് സെലക്ഷനായി ഇഷാന്‍ കിഷനും റിങ്കു സിംഗും