പിങ്ക് ബാള്‍ ടെസ്റ്റില്‍ ഇന്ത്യ കരുതിയിരിക്കണം; മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലീഷ് ടീമില്‍ പ്രമുഖര്‍ തിരിച്ചെത്തി

Published : Feb 16, 2021, 02:31 PM IST
പിങ്ക് ബാള്‍ ടെസ്റ്റില്‍ ഇന്ത്യ കരുതിയിരിക്കണം; മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലീഷ് ടീമില്‍ പ്രമുഖര്‍ തിരിച്ചെത്തി

Synopsis

ഈമാസം 24 മുതല്‍ 28 വരെ അഹമ്മദാബാദ്, മൊട്ടേര സ്റ്റേഡിയത്തില്‍ നടക്കുന്ന പിങ്ക് ബാള്‍ ടെസ്റ്റിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.

ചെന്നൈ: ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഈമാസം 24 മുതല്‍ 28 വരെ അഹമ്മദാബാദ്, മൊട്ടേര സ്റ്റേഡിയത്തില്‍ നടക്കുന്ന പിങ്ക് ബാള്‍ ടെസ്റ്റിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ചെന്നൈ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത മൊയീന്‍ അലി നാട്ടിലേക്ക് തിരിക്കും. ആദ്യ രണ്ട് ടെസ്റ്റിലും വിശ്രമത്തിലായിരുന്ന ജോണി ബെയര്‍സ്‌റ്റോ, മാര്‍ക് വുഡ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. 

ഇതില്‍ ജോണി ബെയര്‍സ്‌റ്റോ, ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ പ്ലയിംഗ് ഇലവനില്‍ ഇടം കണ്ടെത്തിയേക്കും. രണ്ടാം ടെസ്റ്റില്‍ പുറത്തിരുന്ന ഡൊമിനിക് ബെസ്സും കളിക്കാന്‍ സാധ്യതയേറെയാണ്. അങ്ങനെവന്നാല്‍ ജാക്ക് ലീച്ച് പുറത്ത് പോവും. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റായിരിക്കുമിത്. നേരത്തെ ബംഗ്ലാദേശിനെതിരെ ഇന്ത്യ പകല്‍- രാത്രി ടെസ്റ്റ് കളിച്ചിരുന്നു. പുതുക്കിപ്പണിത അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്. 

ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, ഡോമിനിക് ബെസ്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, സാക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഒല്ലി പോപ്, ഡോം സിബ്ലി, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്, മാര്‍ക് വുഡ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും