ബെന്‍ സ്റ്റോക്സ് ഏകദിന ടീമില്‍ തിരിച്ചെത്തി, ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമായി

Published : Jul 01, 2022, 06:13 PM ISTUpdated : Jul 27, 2022, 11:48 PM IST
 ബെന്‍ സ്റ്റോക്സ് ഏകദിന ടീമില്‍ തിരിച്ചെത്തി, ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമായി

Synopsis

മൊയീന്‍ അലി, ലിയാം ലിവിംഗ്‌സ്റ്റണ്‍, ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ തുടങ്ങിയ പ്രമുഖരെല്ലാം ഇംഗ്ലണ്ട് ടീമിലുണ്ട്.

ലണ്ടന്‍: ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ് ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ടി20 ടീമില്‍ ബെന്‍ സ്റ്റോക്സിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ജോസ് ബട്‌ലറാണ് ഏകദിന, ടി20 ടീമുകളുടെ പുതിയ നായകന്‍.

ഇന്ത്യക്കെതിരായ ടെസ്റ്റിനുശേഷം ജൂലൈ ഏഴ് മുതലാണ് ടി20 പരമ്പര തുടങ്ങുക. ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയ ബെന്‍ സ്റ്റോക്സിനെ ടി20 ടീമിലേക്ക് പരിഗണിക്കാതിരുന്നത് ശ്രദ്ധേയമായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനുശേഷം ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിനായി ടി20 ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ടി20 ടീമില്‍ അംഗമായ ആദില്‍ റഷീദിനെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹജ്ജിന് പോകാന്‍ സൗകര്യത്തിനായാണ് റഷീദിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയത്. 

ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ആദ്യ ടി20യില്‍ മാത്രം

മൊയീന്‍ അലി, ലിയാം ലിവിംഗ്‌സ്റ്റണ്‍, ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ തുടങ്ങിയ പ്രമുഖരെല്ലാം ഇംഗ്ലണ്ട് ടീമിലുണ്ട്.

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീം: Jos Buttler (captain), Moeen Ali, Harry Brook, Sam Curran, Richard Gleeson, Chris Jordan, Liam Livingstone, Dawid Malan, Tymal Mills, Matthew Parkinson, Jason Roy, Phil Salt, Reece Topley, David Willey.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീം: Jos Buttler (captain), Moeen Ali, Jonathan Bairstow, Harry Brook, Brydon Carse, Sam Curran, Liam Livingstone, Craig Overton, Matthew Parkinson, Joe Root, Jason Roy, Phil Salt, Ben Stokes, Reece Topley, David Willey.A 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?
ലണ്ടനിലേക്ക് മടങ്ങി വിരാട് കോലി, ഇനി പോരാട്ടം വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി