Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ആദ്യ ടി20യില്‍ മാത്രം

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ മൂന്ന് ടി20ക്കുള്ള ടീമിലും ഇടം നേടി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് പിന്നാലെ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കോലി കളിക്കില്ല. ഏകദിന പരമ്പക്കുള്ള ടീമില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ തിരിച്ചെത്തി. 

Indias squad for T20I & ODI series against England announced
Author
Mumbai, First Published Jun 30, 2022, 11:09 PM IST

മുംബൈ: ഇംഗ്ലണ്ടിനെിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് നായകന്‍. മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson) ആദ്യ ടി20 മത്സരത്തിനുള്ള ടീമില്‍ മാത്രമാണ് ഇടം നേടിയത്. അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ടീമിലിടം ലഭിച്ച രാഹുല്‍ ത്രിപാഠി, റുതുരാജ് ഗെയ്‌ക്‌വാദ്, വെങ്കടേഷ് അയ്യര്‍, അര്‍ഷദീപ് സിംഗ് എന്നിവരെയും സഞ്ജുവിനൊപ്പം അവസാന രണ്ട് ടി20ക്കുള്ള ടീമില്‍ നിന്നൊഴിവാക്കി. 

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ മൂന്ന് ടി20ക്കുള്ള ടീമിലും ഇടം നേടി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് പിന്നാലെ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കോലി കളിക്കില്ല. ഏകദിന പരമ്പക്കുള്ള ടീമില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ തിരിച്ചെത്തി. 

ഇഷാന്‍ കിഷനും അര്‍ഷദീപ് സിംഗും  ഏകദിന ടീമിലിടം നേടിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍, ദിനേശ് കാര്‍ത്തിക്, രവി ബിഷ്ണോയ് എന്നിവര്‍ ഏകദിന ടീമിലില്ല. ജൂലൈ 7, 9, 10 തീയതികളിലാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര. 12, 14, 17 തീയതികളില്‍ ഏകദിന പരമ്പര നടക്കും.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), Ishan Kishan, Ruturaj Gaekwad, Sanju Samson, Suryakumar Yadav, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Yuzvendra Chahal, Axar Patel, Ravi Bishnoi, Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ടി20ക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), Ishan Kishan, Virat Kohli, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik (wk), Rishabh Pant (wk), Hardik Pandya, Ravindra Jadeja, Yuzvendra Chahal, Axar Patel, Ravi Bishnoi, Jasprit Bumrah, Bhuvneshwar Kumar, Avesh Khan, Harshal Patel, Umran Malik

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം:: Rohit Sharma (Captain), Shikhar Dhawan, Ishan Kishan, Virat Kohli, Suryakumar Yadav, Shreyas Iyer, Rishabh Pant (wk), Hardik Pandya, Ravindra Jadeja, Shardul Thakur, Yuzvendra Chahal, Axar Patel, J Bumrah, Prasidh Krishna, Mohd Shami, Mohd Siraj, Arshdeep Singh

Latest Videos
Follow Us:
Download App:
  • android
  • ios