വിന്‍ഡീസ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ലോകകപ്പ് ടീമിലെ 9 താരങ്ങള്‍ പുറത്ത്

Published : Nov 12, 2023, 04:07 PM IST
വിന്‍ഡീസ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു,  ലോകകപ്പ് ടീമിലെ 9 താരങ്ങള്‍ പുറത്ത്

Synopsis

ഡിസംബര്‍ മൂന്ന് മുതല്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഡിസംബര്‍ 12 മുതല്‍ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലുമാണ് ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുക.

ലണ്ടന്‍: ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമില്‍ കളിച്ച ബെന്‍ സ്റ്റോക്സ് അടക്കം ഒമ്പത് പേരെ ഒഴിവാക്കിയാണ് സെലക്ടര്‍മാര്‍ ടീം പ്രഖ്യാപിച്ചത്.

ലോകകപ്പ് ടീമിലുണ്ടായിരുന്ന മൊയീന്‍ അലി, ആദില്‍ റഷീദ്, ക്രിസ് വോക്സ് എന്നിവരെ ടി20 ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയപ്പോള്‍ ഏകദിന ടീമില്‍ മൂന്ന് പുതുമുഖങ്ങള്‍ ഇടം നേടി. ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ഒലി പോപ്പ്, പേസര്‍മാരായ ജോണ്‍ ടര്‍ണര്‍, ജോഷ് ടങ് എന്നിവരാണ് ഏകദിന ടീമിലെത്തിയത്.

ഡിസംബര്‍ മൂന്ന് മുതല്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഡിസംബര്‍ 12 മുതല്‍ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലുമാണ് ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുക. ഇന്ത്യക്കെതിരെയ ജനുവരിയില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, മാര്‍ക്ക് വുഡ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. എന്നാല്‍ ഡേവിഡ് മലാന്‍, മൊയീന്‍ അലി, ക്രിസ് വോക്സ് എന്നിവരെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി. ക്യാപ്റ്റനായി ജോസ് ബട്‌ലറെ നിലനിര്‍ത്തുകയും ചെയ്തു.

ഒടുവില്‍ കുറ്റസമ്മതം നടത്തി ശ്രീലങ്കന്‍ ക്യാപ്റ്റന്‍, കോലി 49-ാം സെഞ്ചുറി അടിച്ചത് അറി‍ഞ്ഞിരുന്നില്ല
    
വിന്‍ഡീസ് പര്യടനത്തിനുള്ള ഇംഗ്ലണ്ടിന്‍റെ ഏകദിന ടീം: ജോസ് ബട്‌ലർ, റെഹാൻ അഹമ്മദ്, ഗസ് അറ്റ്കിൻസൺ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസെ, സാക്ക് ക്രോളി, സാം കറൻ, ബെൻ ഡക്കറ്റ്, ടോം ഹാർട്ട്‌ലി, വിൽ ജാക്ക്‌സ്, ലിയാം ലിവിംഗ്‌സ്റ്റൺ, ഒലി പോപ്പ്, ഫിൽ സാൾട്ട്, ജോഷ് ടങ്, ജോൺ ട്യൂർണർ.

വിന്‍ഡീസ് പര്യടനത്തിനുള്ള ഇംഗ്ലണ്ടിന്‍റെ ടി20  ടീം: ജോസ് ബട്ട്‌ലർ, റെഹാൻ അഹമ്മദ്, മൊയിൻ അലി, ഗസ് അറ്റ്‌കിൻസൺ, ഹാരി ബ്രൂക്ക്, സാം കുറാൻ, ബെൻ ഡക്കറ്റ്, വിൽ ജാക്ക്‌സ്, ലിയാം ലിവിംഗ്‌സ്റ്റൺ, ടൈമൽ മിൽസ്, ആദിൽ റഷീദ്, ഫിൽ സാൾട്ട്, ജോഷ് ടംഗ്, റീസ് ടോപ്‌ലി, ജോൺ ടൂർ , ക്രിസ് വോക്സ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്