റണ്‍മല കയറ്റത്തില്‍ കാലിടറി; ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന് തോല്‍വി

By Gopala krishnanFirst Published Dec 5, 2022, 5:18 PM IST
Highlights

343 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത് അവസാന ദിവസം ക്രീസിലിറങ്ങിയ പാക്കിസ്ഥാന് 20 റണ്‍സില്‍ അബ്ദുള്ള ഷഫീഖിനെ(6) നഷ്ടമായി. ഇമാമുള്‍ ഹഖും(48), അസ്‌ഹല്‍ അളിയും(40) പ്രതീക്ഷ നല്‍കിയശേഷം മടങ്ങി.

റാവല്‍പിണ്ടി: ഇംഗ്ലണ്ടിനെതിരാ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് 74 റണ്‍സിന്‍റെ തോല്‍വി. 343 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ അവസാന ദിനം 268 റണ്‍സിന് പുറത്തായി. 76 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാക്കിസ്ഥാന്‍റെ രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയത്. ക്യാപ്റ്റന്‍ ബാബര്‍ അസം(4) നിരാശപ്പെടുത്തിയപ്പോള്‍ മുഹമ്മദ് റിസ്‌വാനും ഇമാമുള്‍ ഹഖും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണും ജെയിംസ് ആന്‍ഡേഴ്സണും നാല് വിക്കറ്റ വീതം വീഴ്ത്തി. സ്കോര്‍ ഇംഗ്ലണ്ട് 657, 264-7, പാക്കിസ്ഥാന്‍ 579, 268.

343 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത് അവസാന ദിവസം ക്രീസിലിറങ്ങിയ പാക്കിസ്ഥാന് 20 റണ്‍സില്‍ അബ്ദുള്ള ഷഫീഖിനെ(6) നഷ്ടമായി. ഇമാമുള്‍ ഹഖും(48), അസ്‌ഹല്‍ അളിയും(40) പ്രതീക്ഷ നല്‍കിയശേഷം മടങ്ങി. ക്യാപ്റ്റന്‍ ബാബര്‍ അസം(4) നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ സൗദ് ഷക്കീല്‍(76), മുഹമ്മദ് റിസ്‌വാന്‍(46), അഗ സല്‍മാന്‍(30) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും റോബിന്‍സണും ആന്‍ഡേഴ്സണിം ചേര്‍ന്ന് സമനില പ്രതീക്ഷകള്‍ എറിഞ്ഞിട്ടു.

ബംഗ്ലാദേശിനോടേറ്റ നാണംകെട്ട തോല്‍വിയുടെ കാരണക്കാരന്‍ അവന്‍ തന്നെ; പേരെടുത്ത് പറഞ്ഞ് ഗവാസ്‌കര്‍

അവസാന വിക്കറ്റില്‍ മുഹമ്മദ് അളിയും(26 പന്തില്‍ 0*) നസീം ഷായും(46 പന്തില്‍ 6) ചേര്‍ന്ന് എട്ടോവറോളം പ്രതിരോധിച്ചു നിന്ന് ഇംഗ്ലണ്ടിന് ആശങ്ക സമ്മാനിച്ചെങ്കിലും നസീം ഷായെ വീഴ്ത്തി ജാക്ക് ലീച്ച് പാക് തോല്‍വി പൂര്‍ണമാക്കി. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണും ഒലി റോബിന്‍സണും നാലു വിക്കറ്റ് വീതം വീഴ്ത്തി.

ടെസ്റ്റിന്‍റെ ആദ്യ ദിനം തന്നെ വെടിക്കെട്ട് ബാറ്റിംഗുമായി 500 റണ്‍സിലേറെ അടിച്ച ഇംഗ്ലണ്ടിന്‍റെ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. പാക്കിസ്ഥാനും അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ അതിവേഗം സ്കോര്‍ ചെയ്ത് പാക്കിസ്ഥാന് എത്തിപ്പിടിക്കാവുന്ന ലക്ഷ്യം നല്‍കിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിന്‍റെ തന്ത്രം തന്നെ ഒടുവില്‍ വിജയിച്ചു. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം മത്സരം 13ന് മുള്‍ട്ടാനില്‍ തുടങ്ങും.

click me!