
ഡർഹാം: ടി20 പരമ്പരയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ശ്രീലങ്കക്ക് തോൽവി. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 42.3 ഓവറിൽ 185 റൺസിന് ഓൾ ഔട്ടായപ്പോൾ 34.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. 79 റൺസുമായി പുറത്താകാതെ നിന്ന ജോ റൂട്ടിന്റെ ഇന്നിംഗ്സാണ് ഇംഗ്ലണ്ട് ജയം അനായാസമാക്കിയത്. ഓപ്പണർ ജോണി ബെയർസ്റ്റോ 43 റൺസെടുത്തപ്പോൾ മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല.
ഓപ്പണിംഗ് വിക്കറ്റിൽ 54 റൺസെടുത്തശേഷം 80-4ലേക്ക് ഇ്ഗ്ലണ്ട് കൂപ്പുകുത്തിയെങ്കിലും റൂട്ടിന്റെ പോരാട്ടം അവരെ വിജയത്തിലെത്തിച്ചു. ക്യാപ്റ്റൻ ഓയിൻ മോരഗൻ(6), ലിവിംഗ്സ്റ്റമ്(9), ബില്ലിംഗ്സ് എന്നിവർ നിരാശപ്പെടുത്തിയപ്പോൾ റൂട്ടിന് മികച്ച പിന്തുണ നൽകിയ മോയിൻ അലി(28) നിർണായക കൂട്ടുകെട്ടിൽ പങ്കാളിയായി ഇംഗ്ലണ്ടിനെ കരകയറ്റി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലങ്കയെ നാല് വിക്കറ്റ് നേടിയ ക്രിസ് വോക്‌സാണ് എറിഞ്ഞിട്ടത്. ഡേവിഡ് വില്ലി മൂന്ന് വിക്കറ്റ് നേടി. കുശാല്‍ പെരേര (74), വാനിഡു ഹസരങ്ക (54) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. ചമീര കരുണാരത്‌നെയാണ് (19) രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്‌സ്മാന്‍. 145-3 എന്ന മികച്ച നിലയിൽ നിന്നാണ് അവസാന ഏഴ് വിക്കറ്റുകൾ വെറും 40 റൺസിന് നഷ്ടമാക്കി ലങ്ക 185 റൺസിന് ഓൾ ഔട്ടായത്.
പതും നിസങ്ക (5), ചരിത് അസലങ്ക (0), ദസുന്‍ ഷനക (1), ധനഞ്ജയ ലക്ഷന്‍ (2), രമേഷ് മെന്‍ഡിസ് (1), ബിനുര ഫെര്‍ണാണ്ടോ (2), ദുഷ്മന്ത ചമീര (7), പ്രവീണ്‍ ജയവിക്രമ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!