ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു, ലോകകപ്പിന് മുമ്പ് പുതിയ നായകനെ തേടി ഇംഗ്ലണ്ട്

By Gopalakrishnan CFirst Published Jun 27, 2022, 6:08 PM IST
Highlights

ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കൂടി ഇംഗ്ലണ്ടിനെ നയിക്കാനുള്ള ആഗ്രഹം 35കാരനായ മോര്‍ഗന്‍ പരസ്യമാക്കിയിരുന്നെങ്കിലും മോശം ഫോമും പരിക്കും അതിന് അനുവദിക്കാത്ത സാഹചര്യത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് മതിയാക്കാനൊരുങ്ങുന്നത്.

ലണ്ടന്‍: ഇംഗ്ലണ്ടിന്‍റെ ഏകദിന, ടി20 ടീമുകളുടെ നായകനായ ഓയിൻ മോര്‍ഗന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു. മോശം ഫോമും ആരോഗ്യ പ്രശ്‌നങ്ങളമാണ് മോ‍ർഗനെ വിരമിക്കൽ തീരുമാനത്തിലേക്ക് നയിക്കുന്നത്. ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച നായകനാണ് മോർഗൻ. അടുത്തിടെ നടന്ന മത്സരങ്ങളിൽ മോ‍ർഗന് മികവിലേക്ക് ഉയരാനായിരുന്നില്ല.

ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കൂടി ഇംഗ്ലണ്ടിനെ നയിക്കാനുള്ള ആഗ്രഹം 35കാരനായ മോര്‍ഗന്‍ പരസ്യമാക്കിയിരുന്നെങ്കിലും മോശം ഫോമും പരിക്കും അതിന് അനുവദിക്കാത്ത സാഹചര്യത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് മതിയാക്കാനൊരുങ്ങുന്നത്. 2009ല്‍ അയര്‍ലന്‍ഡ് ടീമില്‍ നിന്ന് ഇംഗ്ലണ്ട് ടീമിലെത്തിയ മോര്‍ഗന്‍ ഏകദിനത്തില്‍ 248 മത്സരങ്ങളില്‍ 7701 റണ്‍സും 115 ടി20 മത്സരങ്ങളില്‍ 2548 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായിട്ടുള്ള മോര്‍ഗന്‍ 83 മത്സരങ്ങളില്‍ 1405 റണ്‍സടിച്ചു.

രോഹിത്തും രാഹുലുമില്ല! ഇന്ത്യയെ നയിക്കാന്‍ ജസ്പ്രിത് ബുമ്ര; കാത്തിരിക്കുന്നത് റെക്കോര്‍ഡ്

ഏഴരവര്‍ഷം ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമുകളുടെ നായകനായിരുന്നു മോര്‍ഗന്‍. 2014ല്‍ നായകസ്ഥാനം ഏറ്റെടുത്ത മോര്‍ഗന് കീഴിലാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ആരും ഭയക്കുന്ന ടീമായി മാറിയത്. 2019ല്‍ ഇംഗ്ലണ്ടിനെ ആദ്യ ഏകദിന ലോകകപ്പ് വിജയത്തിലേക്കും മോര്‍ഗന്‍ നയിച്ചു. 2016ലെ ടി20ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് നയിച്ചെങ്കിലും അവസാന ഓവറില്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്‍റെ അവിശ്വസനീയ ഇന്നിംഗ്സിന് മുന്നില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റു.

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി ഹാര്‍ദിക്; അതും അപൂര്‍വങ്ങളില്‍ അപൂര്‍വം

ടി20യിലും ഏകദിനത്തിലുമായി അവസാനം കളിച്ച 48 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് മോർഗൻ നേടിയത്.  2021നുശേഷം അഞ്ച് ഏകദിനങ്ങളില്‍ 103 റണ്‍സും 43 ടി20 മത്സരങ്ങളില്‍ 643 റണ്‍സും മാത്രമാണ് മോര്‍ഗന് നേടാനായത്. മോര്‍ഗൻ വിരമിച്ചാൽ ജോസ് ബട്‍ലർ ഇംഗ്ലണ്ടിന്‍റെ ഏകദിന, ടി20 ടീമുകളുടെ നായകനായേക്കുമെന്നാമ് സൂചന. ഏറെ നാളായി ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ് ബട്‍ലർ. ഇതിനിടെ 13 മത്സരങ്ങളിൽ ഇംഗ്ലണ്ടിന്‍റെ താൽക്കാലിക നായകനുമായിരുന്നു.

നേരത്തെ ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ട് സ്ഥാനമൊഴിഞ്ഞപ്പോള്‍ ബെന്‍ സ്റ്റോക്സിനെയാണ് ഇംഗ്ലണ്ട് പകരം നായകനായി തെര‌ഞ്ഞെടുത്തത്. ടെസ്റ്റിനും വൈറ്റ് ബോള്‍ ക്രിക്കറ്റിനും വെവ്വേറെ ടീമുകളുള്ള ഇംഗ്ലണ്ടിന്‍റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന അപൂര്‍വം കളിക്കാരാണ് സ്റ്റോക്സും ബട്‌ലറും.

click me!