'എന്നേക്കും എന്റേത് മാത്രം'; വനിതാ പങ്കാളിക്കൊപ്പമുള്ള ചിത്രവുമായി ഇം​ഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല

Published : Mar 03, 2023, 01:26 PM IST
'എന്നേക്കും എന്റേത് മാത്രം'; വനിതാ പങ്കാളിക്കൊപ്പമുള്ള ചിത്രവുമായി ഇം​ഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല

Synopsis

എൻ​ഗേജ്മെന്റ് മോതിരവും കാണിച്ചാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിഎഎ ബേസിലെ വനിതാ ഫുട്ബോൾ മേധാവിയും ലണ്ടനിലെ എഫ്എ ലൈസൻസുള്ള ഏജന്റുമാണ് ഹോഡ്ജ് എന്നാണ് റിപ്പോർട്ട്.

ലണ്ടൻ: സാറാ ടെയ്ലർക്ക് പിന്നാലെ തന്റെ വനിതാ പങ്കാളിയെ വെളിപ്പെടുത്തി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം താരം ഡാനിയേല വ്യാറ്റ്. സോഷ്യൽമീഡിയയിലൂടെയാണ് താരം വെളിപ്പെടുത്തിയത്. എന്റേത്, എന്നെന്നേക്കുമായി- എന്ന അടിക്കുറിപ്പോടെയാണ് പങ്കാളിയെ ചുംബിക്കുന്ന ചിത്രവമായി പോസ്റ്റ് ചെയ്തത്. ജോർജി ഹോഡ്ജാണ് വ്യാറ്റിന്റെ പങ്കാളിയെന്ന് ഇം​ഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എൻ​ഗേജ്മെന്റ് മോതിരവും കാണിച്ചാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിഎഎ ബേസിലെ വനിതാ ഫുട്ബോൾ മേധാവിയും ലണ്ടനിലെ എഫ്എ ലൈസൻസുള്ള ഏജന്റുമാണ് ഹോഡ്ജ് എന്നാണ് റിപ്പോർട്ട്. 31 കാരിയായ വ്യാറ്റ് ഇതുവരെ ഇംഗ്ലണ്ടിനായി 102 ഏകദിനങ്ങളും 143 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 

നേരത്തെ  പങ്കാളി ​ഗർഭിണിയായ വിശേഷം പങ്കുവെച്ച് ഇം​ഗ്ലണ്ട് മുൻ വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്ലറും രം​ഗത്തെത്തിയിരുന്നു. സോഷ്യൽമീഡിയയിലൂടെയാണ് സാറ കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷം അറിയിച്ചത്. പിന്നാലെയാണ് ഡാനിയേലയും ലെസ്ബിയനാണെന്ന വെളിപ്പെടുത്തൽ നടത്തിയത്.  

2022ലാണ് ഇരുവരും സാറാ ടെയ്ലറും പങ്കാളിയും ഡേറ്റിങ് ആരംഭിച്ചത്. 2022 നവംബറിൽ ആദ്യ ചിത്രം  ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. വെളിപ്പെടുത്തലിന് പിന്നാലെ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി താരം രം​ഗത്തെത്തി. താൻ ഒരു സ്വവർ​ഗാനുരാ​ഗിയാണെന്നും സന്തോഷവാതിയാണെന്നും അവർ ട്വീറ്റ് ചെയ്തു. ഓരോ കുടുംബവും വ്യത്യസ്തമാണ്. കുഞ്ഞിനെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നു ഐവിഎഫ് വഴി അജ്ഞാതനായ ഡോണറിൽ നിന്നാണ് പങ്കാളി ​ഗർഭിണിയായതെന്നും സാറ വ്യക്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐസിസി റാങ്കിംഗ്, കുതിപ്പിമായി സഞ്ജു, അഭിഷേക് രണ്ടാമത്
പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തി ഏഷ്യൻ ഗെയിംസിനുമില്ല, പകരക്കാരനായി സര്‍പ്രൈസ് താരത്തെ പ്രഖ്യാപിച്ച് ബിസിസിഐ